കന്യാസ്ത്രീയെ ബലാല്‍സംഗ ചെയ്ത കേസ്: അനുബന്ധ കേസുകള്‍ െ്രെകംബ്രാഞ്ചിന്

Update: 2018-09-26 05:41 GMT


കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസിന്റെ അനുബന്ധ കേസുകള്‍ െ്രെകംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധിനിക്കാന്‍ ശ്രമിച്ച കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കും. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിലും െ്രെകംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. രണ്ട് കേസുകളും കോട്ടയം ജില്ലാ െ്രെകംബ്രാഞ്ചിന് കൈമാറി.

അതേസമയം, ബിഷപിനെതിരായ പീഡനക്കേസില്‍ അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ് പ്രതികരിച്ചിരുന്നു. ബിഷപിനെതിരെ മൊഴി നല്‍കാന്‍ കന്യാസ്ത്രീകളെ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നുവെന്ന് മിഷനറീസ് ഓഫ് ജീസസ് ആരോപിക്കുന്നു. കന്യാസ്ത്രീ മഠങ്ങളില്‍ അസമയത്ത് പൊലിസ് തങ്ങുന്നുവെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിക്കാന്‍ ശ്രമം നടക്കുന്നുവെന്നുമാണ് ആരോപണം.

Similar News