സായംപ്രഭ: വയോജനങ്ങള്‍ക്കൊരു കൈത്താങ്ങ്

5.5 കോടി രൂപയുടെ പദ്ധതിക്ക് ഈയിടിെ ഭരണാനുമതി നല്‍കുകയും ചെയ്തു. മുതിര്‍ന്നവരോടു അധിക്ഷേപങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള വിവിധ രീതികളെയും തലങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ വ്യാപിപ്പിക്കുക.

Update: 2018-12-29 07:21 GMT

മുതിര്‍ന്ന പൗരന്‍മാരുടെ ജനസംഖ്യാനുപാതം 2026 ല്‍ 18 മുതല്‍ 20 ശതമാനമാവുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതിലൊന്നാണ് സാമൂഹിക നീതി വകുപ്പിന്റെ സായംപ്രഭ പദ്ധതി. 5.5 കോടി രൂപയുടെ പദ്ധതിക്ക് ഈയിടിെ ഭരണാനുമതി നല്‍കുകയും ചെയ്തു. മുതിര്‍ന്നവരോടു അധിക്ഷേപങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള വിവിധ രീതികളെയും തലങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ വ്യാപിപ്പിക്കുക.

വയോജനങ്ങള്‍ക്കിടയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ ജീവിതരീതിക്കു വേണ്ടിയുള്ള സാമൂഹികാടിസ്ഥാനത്തിലുള്ള പരിപാടികള്‍, പൊതു സ്ഥാപനങ്ങള്‍, ഉപയോഗ വസ്തുക്കള്‍, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ വയോജന സൗഹൃദമാക്കി തീര്‍ക്കുക, വയോജനങ്ങള്‍ക്കു സ്വതന്ത്ര ജീവിതം സാധ്യമാക്കുക, വൃദ്ധ ജനങ്ങളിലെ പരിരക്ഷ നിലവാരം നടപ്പാക്കുക, ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുക, സ്വന്തം വീടുകളില്‍ തനിച്ചു താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് സാങ്കേതിക സഹായത്തോടെ എല്ലാ അത്യാവശ്യ സേവനങ്ങളും നല്‍കാന്‍ സീനിയര്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് സൊസൈറ്റി സ്ഥാപിക്കുക, മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് ട്രസ്റ്റ് രൂപീകരിക്കുക, എല്ലാ ജില്ലകളിലും വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ സജ്ജമാക്കുക, പൂര്‍ണമായും ശയ്യാവലംബികളായ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി പാലിയേറ്റീവ് കെയര്‍ നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെയുള്ള വയോജന സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുക, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ക്കുള്ള ഇടപെടലുകള്‍ക്കായി പദ്ധതി നടപ്പാക്കല്‍, വൃദ്ധ സദനങ്ങളില്‍ യോഗ, മെഡിക്കല്‍ ക്യാംപ്, മ്യൂസിക് തെറാപ്പി, കൗണ്‍സിലിങ്, വീല്‍ച്ചെയര്‍ തുടങ്ങിയവ സജ്ജീകരിക്കുക, സര്‍ക്കാര്‍ വൃദ്ധ സദനങ്ങളിലെ അന്തേവാസികള്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കുന്ന വയോ അമൃതം പരിപാടി, കൃത്രിമ പല്ല് വയ്ക്കുന്ന മന്ദഹാസം പദ്ധതി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജ്, അര്‍ഹതയുള്ളവര്‍ക്ക് കുടുംബശ്രീ, അങ്കണവാടികള്‍ മുഖേന പോഷകാഹാരം നല്‍കല്‍, വയോജന സൗഹൃദമാക്കുന്നതിനുള്ള കാംപയിന്‍ നടത്തുക എന്നിവയാണ് സായംപ്രഭ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

Tags:    

Similar News