വൃദ്ധസദനം തുടങ്ങുന്നോ...?

ഭാവിയില്‍ ഇതൊരു ലാഭേച്ഛയുള്ള വ്യാപാരമായി മാറിയാലും അല്‍ഭുതപ്പെടേണ്ട. അതുകൊണ്ടു തന്നെയാണ് വൃദ്ധ സദനങ്ങളും ഡേ കെയര്‍ സെന്ററുകളും തുടങ്ങാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

Update: 2018-12-28 12:50 GMT

ആരെന്തു പറഞ്ഞാലും കേരളത്തിലും വൃദ്ധസദനങ്ങളുടെ എണ്ണം കൂടുകയാണല്ലോ. മതപ്രഭാഷകര്‍ എത്ര ഉദ്‌ബോധനം നടത്തിയാലും സര്‍ക്കാരുകള്‍ നിയമം കര്‍ശമാക്കിയാലും ആകര്‍ഷകമായ പേരുകളില്‍ ഇന്ന് എല്ലായിടത്തും വൃദ്ധസദനങ്ങളും ഡേ കെയര്‍ സെന്ററുകളും യഥേഷ്ടം വരുന്നുണ്ട്. ഭാവിയില്‍ ഇതൊരു ലാഭേച്ഛയുള്ള വ്യാപാരമായി മാറിയാലും അല്‍ഭുതപ്പെടേണ്ട. അതുകൊണ്ടു തന്നെയാണ് വൃദ്ധ സദനങ്ങളും ഡേ കെയര്‍ സെന്ററുകളും തുടങ്ങാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

സംസ്ഥാന വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഓരോ സ്ഥാപനങ്ങള്‍ക്കും ഭരണപരമായ ചെലവുകള്‍ നേരിടാനായി രണ്ടുലക്ഷം രൂപ നല്‍കിയാണ് വൃദ്ധ സദനങ്ങള്‍/ഡേ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ ചുമതല കുടുംബശ്രീ യൂനിറ്റുകള്‍ക്കായിരിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളും അറ്റകുറ്റപ്പണികളും നടത്തണം. ഇതിനായി ഒരു അവലേകന കമ്മിറ്റിക്ക് രൂപം നല്‍കും. അംഗീകരിക്കപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ ചെലവുകള്‍ വകുപ്പ് വഹിക്കും. ഭൂമിയും കെട്ടിടവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ദൈനംദിന അറ്റകുറ്റപ്പണികളും നടത്തിക്കൊണ്ട് പോവാനായി പ്രദേശിക കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തുകയും ചെയ്യേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.

Tags: