കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരും ഒരു കുടക്കീഴില്‍

ഇവിടെ, കുരുന്നുകള്‍ മാത്രമല്ല ഉണ്ടാവുക. മൂന്നു തലമുറയിലെ ജനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Update: 2018-12-28 05:04 GMT

വീടുകളില്‍ ഇന്ന് കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരും ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറഞ്ഞുവരികയാണല്ലോ. അതിനൊരു പരിഹാരമാണ് ജനറേഷന്‍ അങ്കണവാടികള്‍. ഇവിടെ, കുരുന്നുകള്‍ മാത്രമല്ല ഉണ്ടാവുക. മൂന്നു തലമുറയിലെ ജനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മുതിര്‍ന്ന പൗരന്മാര്‍ക്കും 6 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കും ഒരു പൊതുകേന്ദ്രത്തില്‍ വച്ച് പരസ്പരം ആശയവിനിമയം നടത്താനും അവരവരുടെ പരിചയം പങ്കുവയ്ക്കാനും അവസരം ഒരുക്കുക എന്ന ആശയമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. സാധാരണ അംഗന്‍വാടികളിലെ പോലെ എല്ലാ സൗകര്യങ്ങളും ഉള്ളതിനു പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു വായനാമുറിയും ഒരുക്കും.

നിലവില്‍ 119 മാതൃകാ അങ്കണവാടികളും നബാര്‍ഡ്, ആര്‍ഐഡിഎഫ് കെട്ടിടനിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 506ലേറെ അങ്കണവാടികളുമാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. ഏതായാലും നമുക്ക് കൈമോശം വരുന്ന തലമുറകളുടെ അനുഭവങ്ങള്‍ ഇതുവഴി തിരിച്ചുപിടിക്കാനാവുമെന്നാണു കരുതുന്നത്.

Tags:    

Similar News