ബാലവേല നമുക്ക് വേണ്ട

ന്യായമായ വേതനത്തിനല്ലാതെ, ഒരു രക്ഷകര്‍ത്താവോ സംരക്ഷകനോ 15 വയസ്സില്‍ താഴെപ്രായമുള്ള കുട്ടിയെ പണത്തിനോ നേട്ടങ്ങള്‍ക്ക് വേണ്ടിയോ തൊഴിലിനായി പണയം വയ്ക്കുന്നത് നിയമവിരുദ്ധവും അസാധുവുമാണെന്നാണു നിയമം.

Update: 2018-12-28 11:15 GMT

റെയില്‍വേ സ്റ്റേഷനിലേക്കു പോവുമ്പോഴോ ഫാക്ടറികളിലോ ഹോട്ടലുകളിലോ എന്നുവേണ്ട എവിടെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും, കാലിന്റെ ചുവപ്പ് മാറാത്ത കുരുന്നുകള്‍ തൊഴിലെടുക്കുന്നത്. കടുത്ത ശിക്ഷയ്ക്ക് അര്‍ഹമാണിത്. കേരളം ബാലവേല വിമുക്ത സംസ്ഥാനമായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ചിലയിടത്തെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളായ കുട്ടികള്‍ ജോലിയെടുക്കുന്നുണ്ട്. ന്യായമായ വേതനത്തിനല്ലാതെ, ഒരു രക്ഷകര്‍ത്താവോ സംരക്ഷകനോ 15 വയസ്സില്‍ താഴെപ്രായമുള്ള കുട്ടിയെ പണത്തിനോ നേട്ടങ്ങള്‍ക്ക് വേണ്ടിയോ തൊഴിലിനായി പണയം വയ്ക്കുന്നത് നിയമവിരുദ്ധവും അസാധുവുമാണെന്നാണു നിയമം. കൂടാതെ ഇത്തരത്തിലുള്ള രക്ഷകര്‍ത്താക്കള്‍ക്കും സംരക്ഷകനുമൊപ്പം ആര്‍ക്കണോ തൊഴിലിനായി പണയപ്പെടുത്തിയിരിക്കുന്നത് ആ തൊഴില്‍ദായകനും നിയമപ്രകാരം ശിക്ഷാര്‍ഹനാണ്.

തന്റെ കുട്ടിയെ പണയം വച്ചോ അല്ലെങ്കില്‍ മറ്റൊരു കുടുംബാംഗത്തെ ജാമ്യതൊഴിലാളിയാക്കിയോ ജോലി ചെയ്യിപ്പിക്കുന്ന രക്ഷാകര്‍ത്താവിനും ശിക്ഷയുണ്ട്. 1986ലെ ബാലവേല(നിരോധനവും നിയന്ത്രണവും) നിയമം പ്രകാരം കഠിനാധ്വാനം ആവശ്യമായി വരുന്ന ചില മേഖലകളില്‍ 14 വയസ്സില്‍ താഴെപ്രായമുള്ള കുട്ടികള്‍ ജോലിയെടുക്കുന്നത് തടയുകയും മറ്റ് ചില മേഖലകളിലുള്ള കഠിനാധ്വാനം ആവശ്യമില്ലാത്ത ജോലിചെയ്യുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ജുവനൈല്‍ നീതി(കുട്ടികളുടെ പരിപാലനവും സുരക്ഷയും) നിയമം 2000ത്തിലെ 24ാം വകുപ്പ് പ്രകാരം കഠിനമായ തൊഴില്‍ ചെയ്യിപ്പിച്ചശേഷം കുട്ടികളെ അടിമകളാക്കി സൂക്ഷിച്ചും അവരുടെ വേതനത്തെ സ്വന്തം നേട്ടത്തിനായി കൈക്കലാക്കുകയും ചെയ്യുന്നവര്‍ക്ക് കഠിന ശിക്ഷയാണുള്ളത്. വ്യവസായശാല, തോട്ടം തൊഴില്‍, ഖനി, കപ്പല്‍ വ്യാപാരം, വാഹന ഗതാഗതം, ബീഡി, സിഗരറ്റ് തൊഴില്‍, കടകളും സംരഭങ്ങളും ഇതില്‍പെടും. 

Tags:    

Similar News