'ഞങ്ങള്‍ മാറി, മാറീന്ന്' നിങ്ങളെത്ര അവകാശപ്പെട്ടാലും കേരള ജനത നിങ്ങളെ വിശ്വസിക്കാത്തത് ഇതുകൊണ്ടാണ് സിപിഎമ്മേ

പ്രതിയുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കില്‍ അക്കാലയളവില്‍ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാള്‍ക്കവകാശമുണ്ട്. എന്നാല്‍ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

Update: 2019-02-23 15:28 GMT

തിരുവനന്തപുരം: ഗുരുതരമായ അസുഖമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് പരോളിലിറങ്ങിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പാട്ടുംകൂത്തുമായി ആഘോഷിക്കുന്നതിനെതിരേ വിമര്‍ശനവുമായി വി ടി ബല്‍റാം എം.എല്‍.എ. അസുഖത്തിന്റെ പേരില്‍ പരോളിലിറങ്ങിയ പ്രതി ആട്ടവും പാട്ടുമായി ആഘോഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.

സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ബല്‍റാം സിപിഎമ്മിനെതിരേ നിശിത വിമര്‍ശനമഴിച്ചുവിട്ടത്.

പ്രതിയുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കില്‍ അക്കാലയളവില്‍ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാള്‍ക്കവകാശമുണ്ട്. എന്നാല്‍ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

''ഞങ്ങള്‍ മാറി, മാറി'എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കാന്‍ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ട് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിപിഎം ക്രിമിനല്‍ മുഹമ്മദ് ഷാഫിയുടെ അടിച്ചുപൊളി നൃത്തരംഗങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നു. ഇയാളുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കില്‍ അക്കാലയളവില്‍ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാള്‍ക്കവകാശമുണ്ട്. എന്നാല്‍ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണ്.

''ഞങ്ങള്‍ മാറി, മാറി'എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കാന്‍ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ. ഇതുപോലുള്ള ക്രിമിനലുകള്‍ക്ക് നിങ്ങള്‍ പിന്തുണ തുടരുന്നിടത്തോളം നിങ്ങളിപ്പോള്‍ അണിയാന്‍ ശ്രമിക്കുന്ന സമാധാന മേലങ്കി ഇലക്ഷന്‍ മുന്നില്‍ക്കണ്ടുള്ള ആട്ടിന്‍തോല്‍ മാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവും.


Full View

Tags:    

Similar News