ശ്രീലങ്ക അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ തുടക്കം

Update: 2022-04-03 06:26 GMT

ജെ എസ് അടൂര്‍

കോഴിക്കോട്: ശ്രീലങ്ക പ്രതിസന്ധിയുടെ വക്കിലാണ്. അതില്‍ വന്‍കിട പദ്ധതികളുടെ പങ്ക് നിസ്സാരമല്ല. അതിനെ എതിര്‍ത്തവരെ വികസന തീവ്രവാദികളാക്കി മാറ്റിയാണ് രാജപക്ഷെ തന്റെ നയം നടപ്പാക്കിയത്. അതിന്റെ പരിണതിയാണ് ഇന്നലെ ശ്രീലങ്ക.

ജെ എസ് അടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം 

ശ്രീലങ്കയില്‍ രാജപക്ഷെ അദ്ദേഹത്തിന്റെ വന്‍ പ്രോജെറ്റുകളെ എതിര്‍ത്തവരെ വിളിച്ചത് ' വികസന വിരോധികള്‍ ' തീവ്രവാദികള്‍ ' ' വിവരം ഇല്ലാത്തവര്‍ എന്നൊക്കയാണ് '.പോര്‍ട്ടിനും, ഹൈവേക്കും എയര്‍പോര്‍ട്ടിനും കമ്മീഷന്‍ വാങ്ങി. ആ പണം ഇറക്കി 2019ല്‍ വീണ്ടും ഭരണത്തിലെത്തി.

രാജപക്ഷയുടെ അധികാര അപ്രമാദിത്തെ കുറിച്ച് എഴുതിയ ലസന്ത വിഗ്‌ന രാജ എന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. വിമര്‍ശിച്ച സിവില്‍ സമൂഹ സംഘനകളുടെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്തു. ശ്രീ ലങ്ക കടക്കേണിയിലേക്ക് പോകുന്നു എന്ന് പറഞ്ഞവരുടെ വായടപ്പിച്ചു.

സോഷ്യലിസ്റ്റ് ഇടതുപക്ഷമായി തുടങ്ങിയ, കുടുംബ ആധിപത്യത്തെ എതിര്‍ത്ത മഹിന്ദ് രാജപക്ഷെ അധികാരത്തിന്റ തേരില്‍ കയറിയതോടെ ആളുമാറി. നേരത്തെ സോഷ്യലിസവും മനുഷ്യാവകാശവും പ്രസംഗിച്ചയാള്‍ ഭരണത്തില്‍ ഏറിയപ്പോള്‍ ' വികസന നായകനായി. കുടുംബ ഭരണ വക്താവായി. ചോദ്യം ചെയ്തവരെ അടിച്ചമര്‍ത്തുന്ന ഫാഷിസ്റ്റ് രീതിയുടെ പ്രയോക്തവായി. സ്ഥിരം കടമെടുത്ത് അദ്ദേഹതിന്റെ ഹബം തൊട്ട ' വികസിപ്പിച്ചു. ഹമ്പന്‍തൊട്ട ലോബിയും രാജപക്ഷെ കുടുംബവും ഭരണത്തില്‍ പിടിമുറുക്കി.

അതാണ് പതിനഞ്ചു കൊല്ലം കഴിഞ്ഞു ഇപ്പോള്‍ ശ്രീ ലങ്ക അനുഭവിക്കുന്ന കഷ്ടപ്പാടിന്റ തുടക്കം. 

Full View

Tags:    

Similar News