ശ്രീകുമാരന്‍ തമ്പിക്കെതിരായ സൈബര്‍ ആക്രമണം: കേസ് ഫയല്‍ ചെയ്യുമെന്ന വ്യക്തമാക്കിയതോടെ മാപ്പ് പറഞ്ഞ് സംഘ്പരിവാര പ്രവര്‍ത്തകന്‍

നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് സംഘ്പരിവാര പ്രവര്‍ത്തകനായ കൃഷ്ണ മുരളി ശ്രീകുമാരന്‍ തമ്പിയോട് നിരുപാധികം മാപ്പപേക്ഷ നടത്തി തലയൂരിയത്.

Update: 2019-01-07 14:51 GMT
ഹര്‍ത്താലിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കവി ശ്രീകുമാരന്‍ തമ്പിക്കെതിരേ അദ്ദേഹത്തിന്റെ വാളില്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട സംഘ്പരിവാര പ്രവര്‍ത്തകന്‍ ഒടുവില്‍ മാപ്പു പറഞ്ഞു തലയൂരി. നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് സംഘ്പരിവാര പ്രവര്‍ത്തകനായ കൃഷ്ണ മുരളി ശ്രീകുമാരന്‍ തമ്പിയോട് നിരുപാധികം മാപ്പപേക്ഷ നടത്തി തലയൂരിയത്.

ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കാന്‍ പറ്റില്ലന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരേ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതിപ്പെട്ടിരുന്നു.ഇതിനെതിരെ വിവിധ ബിജെപി അനുകൂല ഗ്രൂപ്പുകളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചര്‍ച്ചകളും മറ്റും നടന്നെന്ന് അദ്ദേഹം ആരോപിക്കുന്നു. കൃഷ്ണ മുരളി എന്നയാള്‍ക്കെതിരെയും പോസ്റ്റില്‍ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ, ക്ഷമാപണം നടത്തിയില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോവുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് കൃഷ്ണ മുരളി ക്ഷമാപണം നടത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.


കൃഷ്ണ മുരളിയുടെ പോസ്റ്റ്

കൃഷ്ണ മുരളിയുടെ പോസ്റ്റ്


'ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതില്‍ ശ്രീ ശ്രീകുമാരന്‍ തമ്പിയോട് ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു' എന്ന പരാമര്‍ശത്തോടെയാണ് തന്റെ പഴയ പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം കൃഷ്ണ മുരളി ഫേസ്ബുക്കില്‍ പരസ്യ ക്ഷമാപണം നടത്തിയത്.


ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്

ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്



 


കൃഷ്ണ മുരളി മാപ്പപേക്ഷ നടത്തിയതോടെ 'എനിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ട കൃഷ്ണ മുരളി krishna murali എന്നോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുന്നു. അയാളുടെ വാളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന കുറിപ്പോട് കൂടി മുരളി കൃഷ്ണയുടെ മാപ്പപേക്ഷയുടെ സ്‌ക്രീന്‍ ഷോട്ട് ശ്രീകുമാരന്‍ തമ്പി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: