ശശികലയുടെ വിദ്വേഷപരാമര്‍ശം: മലബാറിലെ ദേശാഭിമാനികള്‍ക്കുവേണ്ടി ഇനിയും സ്മാരകങ്ങള്‍ ഉയരുമെന്ന് നജീബ് കാന്തപുരം എംഎല്‍എ

Update: 2022-09-01 07:43 GMT

പെരിന്തല്‍മണ്ണ: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രമല്ല മലബാറിലെ ധീരദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാന്‍ ഇനിയും ഒരുപാട് സ്മാരകങ്ങള്‍ ഉയരുമെന്ന് നജീബ് കാന്തപുരം എംഎല്‍എ. ജില്ലാ പഞ്ചായത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാരത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല നടത്തിയ വിദ്വേഷപരാമര്‍ശത്തിന് മറുപടി പറഞ്ഞുകൊണ്ട് എഫ്ബിയില്‍ എഴുതിയ കുറിപ്പിലാണ് നജീബ് കാന്തപുരം നിലപാട് വ്യക്കമാക്കിയത്.

നജീബ് കാന്തപുരം

പോസ്റ്റിന്റെ പൂര്‍ണരൂപം 

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാന്‍ ഇനിയും ഒരുപാട് സ്മാരകങ്ങള്‍ ഉയരും. അതിലൊന്ന് എന്റെ മണ്ഡലത്തില്‍ തന്നെ പണിയും. വാഗണ്‍ കൂട്ടക്കൊലയില്‍ കൊലചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ രക്തസാക്ഷികളുള്ളത് പെരിന്തല്‍മണ്ണയിലെ കുരുവമ്പലത്താണ്. ആ മണ്ണില്‍ അവരുടെ ഓര്‍മ്മകള്‍ മായാതെ സൂക്ഷിക്കാന്‍ ഒരു ചരിത്ര മ്യൂസിയം അടുത്ത വര്‍ഷത്തെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇപ്പോഴുണ്ടായ തീരുമാനമല്ല. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പെരിന്തല്‍മണ്ണയില്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചതാണ്. ഒന്ന് ഓര്‍മ്മിപ്പിച്ചു എന്നേ ഉള്ളൂ...

Full View

Tags: