ഗേറ്റ്‌സ് - മെലിന്‍ഡ വേര്‍പിരിയല്‍: 'നികുതിവെട്ടിപ്പി'ന്റെ ഭാഗമോ?

Update: 2021-05-08 12:21 GMT

കെ സഹദേവന്‍

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തമ്മിലുള് വിവഹബന്ധം വേര്‍പിരിഞ്ഞത് പാശ്ചാത്യമാധ്യമങ്ങളില്‍ മാത്രമല്ല, ഇന്ത്യന്‍ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. സാമൂഹിക മാധ്യമങ്ങളില്‍ ബന്ധം പിരിഞ്ഞവരുടെ തുടര്‍ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. എന്നാല്‍ ബില്‍ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും വിവാഹജീവിതം വേര്‍പിരിഞ്ഞത് ടാക്‌സ് സേവിങ് പരിപാടിയാണെന്നാണ് എഴുത്തുകാരന്‍ കെ സഹദേവന്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തമ്മിലുള്ള വിവാഹ ജീവിതം വേര്‍പിരിഞ്ഞതായി ഇരുവരും ഒരുമിച്ച് ട്വീറ്റ് ചെയ്തത് കേരളത്തിലെ സാമൂഹിക മാധ്യമങ്ങളില്‍പ്പോലും വലിയ ചര്‍ച്ചയാവുകയുണ്ടായി.

അമേരിക്കന്‍ / യൂറോപ്യന്‍ കുടുംബ ജീവിതങ്ങളിലെ തുറന്ന സമീപനങ്ങളെക്കുറിച്ചും, അവയുടെ ദൃഢതയില്ലായ്മയെക്കുറിച്ചും ഒക്കെ വലിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

എന്നാല്‍ ഗേറ്റ്‌സ് - മെലിന്‍ഡ വേര്‍പിരിയലിന് പിന്നിലെ യഥാര്‍ത്ഥ സാമ്പത്തിക താല്‍പര്യങ്ങളെക്കുറിച്ച് അധികമാരും പരാമര്‍ശിച്ചതായി കണ്ടില്ല.

യു എസ് പ്രസിഡണ്ട് ജോ ബൈഡന്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വീകരിക്കാന്‍ പോകുന്ന സുപ്രധാന തീരുമാനങ്ങളിലൊന്ന് വെല്‍ത് ടാക്‌സ് 40% ആയി ഉയര്‍ത്തുന്നു എന്നതാണെന്ന കാര്യം ഈയൊരവസരത്തില്‍ പലരും ഓര്‍മ്മിച്ചു കാണില്ല. ബന്ധം വേര്‍പിരിയുന്നതിലൂടെ 300 ബില്യണ്‍ ഡോളര്‍ കുടുംബസ്വത്തില്‍ 60 ബില്യണ്‍ ഡോളറാണ് ഗേറ്റ്‌സ് - മെലിന്‍ഡ ദമ്പതികള്‍ സേവ് ചെയ്തിരിക്കുന്നത്.

സമ്പത്തിന്റെ വലിയൊരു ഭാഗവും 'ദാനം' ചെയ്യുന്ന ഗേറ്റ്‌സ് എന്തിന് ഇത്തരമൊരു കളിക്ക് നില്‍ക്കണം എന്ന് നമ്മുടെ ശുദ്ധമനസ്സില്‍ സംശയങ്ങളുണരുക സ്വാഭാവികം. ഗേറ്റ്‌സ് ഫൗണ്ടേഷനെയും അതിന്റെ പ്രവര്‍ത്തന വഴികളെയും കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിയാല്‍ ആ സന്ദേഹം മാറിക്കിട്ടും.

അതി സമ്പന്നര്‍ക്കിടയിലെ വിവാഹമോചനം എന്നത് ഒരു 'ടാക്‌സ് സേവിംഗ്' പരിപാടിയാണെന്നത് അധികമാരും ചര്‍ച്ച ചെയ്യാത്ത കാര്യമാണ്.

ഇവിടെയും ചില 'നീലകനി'മാര്‍ ഈ ടെക്‌നിക് പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. 

ഗേറ്റ്സ് - മെലിൻഡ: വേർപിരിയലിൻ്റെ ധനതത്വം ........... ബിൽ ഗേറ്റ്സും മെലിൻഡയും തമ്മിലുള്ള വിവാഹ ജീവിതം വേർപിരിഞ്ഞതായി...

Posted by Sahadevan K Negentropist on Saturday, May 8, 2021


Tags:    

Similar News