'ഇത് എസ്എഫ്‌ഐ ഭരിക്കുന്ന കാംപസ്, ഇവിടെ കാലുകുത്തിയാല്‍ നിന്റെ പണി ഞങ്ങള്‍ തീര്‍ക്കും'
ഞാന്‍ ബസ്സ് കയറി പോകുന്ന സമയത്ത് ഇനി 'ഈ കാംപസിന് അകത്ത് കയറിയാല്‍ നിന്നെ ഞങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്‌തോളാം. ഇത് ഞങ്ങളുടെ സംഘടനയുടെ ഔദ്യോഗിക നിലപാടാണ് 'എന്ന് എസ്എഫ്‌ഐ നേതാക്കള്‍ ആക്രോശിച്ചു.
കാംപസുകള്‍ക്കകത്തെ ജനാധിപത്യത്തിനായി ശബ്ദമുയര്‍ത്തുക !
വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വാതന്ത്ര്യം !
ജനാധിപത്യം !
സോഷ്യലിസം !
'ഇത് എസ്എഫ്‌ഐ ഭരിക്കുന്ന കാംപസ് ആണ് . ഇവിടെ നീ കേറി സംഘടനാ പ്രവര്‍ത്തനം നടത്തേണ്ട. പ്രവര്‍ത്തന ഫണ്ട് ഒക്കെ പുറത്തുനിന്നുള്ള കടകളിന്നോ റോട്ടീന്നോ പിരിച്ചാല്‍ മതി, ഇനി നീ ഈ കാമ്പസിനകത്ത് കാലുകുത്തിയാല്‍ നിന്റെ പണി ഞങ്ങള്‍ തീര്‍ക്കും.'
ഇന്ന് പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലേക്ക് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഞാന്‍ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തന ഫണ്ട് (DSA) പിരിവ് മായി ബന്ധപ്പെട്ട് പോയിരുന്നു. എന്നെ കോളജ് പരിസരത്തുനിന്ന് SFl പുതുശ്ശേരി ഏരിയ കമ്മറ്റി നേതാക്കളും സംഘവും ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോവുകയും ബലം പ്രയോഗിച്ച് തന്നെ ബസ്സില്‍ കയറ്റി വിടുകയും ചെയ്തു. എന്നെ പിടിച്ചു കൊണ്ടുപോകുന്നതിനിടയില്‍ അവര്‍ പറഞ്ഞ കാര്യങ്ങളാണ് മുകളില്‍ എഴുതിയിരിക്കുന്നത്. വിരട്ടലും ഭീഷണിയും കലര്‍ന്ന സ്വരത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന എസ്എഫ്‌ഐ നേതാക്കളോട് സംഘടന സ്വാതന്ത്രത്തെ പറ്റിയും ജനാധിപത്യ അവകാശങ്ങളെ പറ്റിയും ഞാന്‍ സംസാരിക്കുന്നുണ്ടായിരുന്നു.
'ഇവിടെ ഇത്ര ജനാധിപത്യമൊക്കെ മതി, പുതിയ സംഘടനകളൊന്നും ഈ കാമ്പസിനകത്ത് പ്രവര്‍ത്തിക്കേണ്ട ' എന്നായിരുന്നു അവരുടെ മറുപടി.
ഞാന്‍ ബസ്സ് കയറി പോകുന്ന സമയത്ത് ഇനി 'ഈ കാംപസിന് അകത്ത് കയറിയാല്‍ നിന്നെ ഞങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്‌തോളാം. ഇത് ഞങ്ങളുടെ സംഘടനയുടെ ഔദ്യോഗിക നിലപാടാണ് 'എന്ന് എസ്എഫ്‌ഐ നേതാക്കള്‍ ആക്രോശിച്ചു.
ഏറ്റവും രസകരമായ കാര്യം പോളി കാംപസിന് അകത്തെ എസ്എഫ്‌ഐകാരായ വിദ്യാര്‍ഥികള്‍ അധികമാരും തന്നെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ്. മാത്രമല്ല എന്നോട് സംസാരിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയും സുഹൃത്തുക്കളെയും കാംപസിനകത്തെ എസ്എഫ്‌ഐക്കാരെയും DSA അനുഭാവികളെയും എസ്എഫ്‌ഐ ഏരിയ നേതൃത്വം ഭീഷണിപ്പെടുത്തി, കോളജില്‍ നിന്നും ഉടന്‍ പുറത്തു പോകാന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ കാംപസുകള്‍ക്കകത്ത് എസ്എഫ്‌ഐയുടെ ഫാഷിസം നിലനില്‍ക്കുന്നു എന്നത് ഒളിഞ്ഞും തെളിഞ്ഞും ഇടത് ലിബറല്‍ ബുജ്ജിമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സമ്മതിക്കുന്ന കാര്യമാണ്. ഈ സംഭവത്തോടുകൂടി എസ്എഫ്‌ഐ ഫാഷിസത്തിന് ഉദാഹരണ പട്ടികയിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നുമാത്രം.
ഇന്നുണ്ടായ അനുഭവത്തില്‍നിന്ന് ഞാന്‍ വിലയിരുത്തുന്ന ഒരു കാര്യമുണ്ട് എസ്എഫ്‌ഐ എന്ന സംഘടനയുടെ ഫാഷിസ്റ്റ് സ്വഭാവം അതിന്റെ നേതൃത്വത്തിന്റെ മനപൂര്‍വ്വമായ ഇടപെടല്‍ രീതിയില്‍ നിന്നാണ് ഉത്ഭവിക്കുന്നത് . കാംപസിന് അകത്തുള്ള വിദ്യാര്‍ത്ഥികള്‍ ജനാധിപത്യ തല്‍പ്പരരും രാഷ്ട്രീയ ചര്‍ച്ചകളില്‍ താല്‍പര്യമുള്ളവരും ആണ്. പ്രത്യേകിച്ചും ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍. എസ്എഫ്‌ഐ നേതൃത്വം മറ്റു മുഖ്യധാര വലത് ഹിന്ദുത്വ വിദ്യാര്‍ത്ഥി സംഘടനകളെ കാട്ടിലും തീവ്രമായി ഡിഎസ്എ പോലുള്ള ഇടത് സ്വഭാവമുള്ള സംഘടനകളെ ഭയപ്പെടുന്നത് അടിസ്ഥാന കാരണവും മേല്‍ പറഞ്ഞതാണ്. അതായത് ചിന്തിക്കുന്ന വിദ്യാര്‍ത്ഥി സമൂഹം എസ്എഫ്‌ഐയുടെ തിരുത്തല്‍വാദ സമീപനത്തിലും ഫാഷിസ്റ്റ് സ്വഭാവത്തിലും അതൃപ്തരാണ്.
ഈ വിദ്യാര്‍ഥികള്‍ DSA ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ മനസ്സിലാക്കുകയും രാഷ്ട്രീയ സംവാദത്തിന് തയ്യാറാവുകയും ചെയ്യുന്നുണ്ട്. എസ്എഫ്‌ഐ ഇതര ഇടതു വിദ്യാര്‍ഥി സംഘടനകളോട് ഈ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയമായ അടുപ്പം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഇത് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം കളിക്കുന്ന എസ്എഫ്‌ഐ നേതൃത്വത്തിന് ഒരു ഭീഷണിയാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ മറ്റ് ഇടതുപക്ഷ സംഘടനകളെയും, സംഘടനകളെ മനസിലാക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് സ്വഭാവവും തിരുത്തല്‍വാദ സമീപനവും തിരിച്ചറിഞ്ഞതുകൊണ്ടാണ് ആണ് എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്ന ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്തുവരുന്നത് .
എസ്എഫ്‌ഐ നേതൃത്വം പാലക്കാട് പോളിയിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ എന്നെ ആ കോളജില്‍ കയറുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ആ വിലക്ക് എനിക്കുമാത്രം നേരിടേണ്ടിവരുന്ന ഒരു വിലക്ക് അല്ല. കേരളത്തിലെ കാംപസുകള്‍ക്കകത്ത് ജനാധിപത്യത്തിന് പ്രവേശനത്തിനു കൂടിയുള്ള വിലക്കാണ്.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങള്‍ എസ്എഫ്‌ഐയുടെ പതാകക്കത്ത് എഴുതി വെച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ തമാശയോ അല്ലെങ്കില്‍ ദുരന്തമോ ആണ്.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ ഹിന്ദുത്വ ഫാസിസത്തെ നേരിടാന്‍, ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ ഈ സോഷ്യല്‍ ഫാസിസ്റ്റുകള്‍ക്ക് എങ്ങനെയാണ് സാധിക്കുക?
കാംപസുകള്‍ക്കകത്ത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ സോഷ്യല്‍ ഫാഷിസത്തെ വിദ്യാര്‍ഥികള്‍ ചെറുത്തുതോല്‍പ്പിക്കുക!
കംപസുകളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്ന ഭരണവര്‍ഗ സേവകരായ വലത്, തീവ്രഹിന്ദുത്വ, ഇടത്തിരുത്തല്‍വാദ വിദ്യാര്‍ത്ഥി സംഘടന നേതൃത്വങ്ങളെ തിരിച്ചറിയുക!
കാംപസുകള്‍ക്കകത്തെ ജനാധിപത്യത്തിനായി ശബ്ദമുയര്‍ത്തുക !

