ദലിത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ നേട്ടവും കോട്ടവും

'മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് മത്സര ഫലത്തെ സംബന്ധിച്ച ക്യത്യമായ ബോധ്യം നമ്മുക്കുണ്ടാവേണ്ടതല്ലേ? മത്സര ഫലം ഭാവിയിലെ രാഷ്ട്രീയ മുന്നേറ്റത്തിന് ദോഷകരമാകാതിരിക്കാനുള്ള ജാഗ്രത നാം പാലിക്കേണ്ടതല്ലേ? നമ്മുടെ ദൗര്‍ബല്യങ്ങളെ പരസ്യപ്പെടുത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ നല്‍കുന്ന നെഗറ്റീവ് എഫക്ട് നാം കാണാതിരുന്നു കൂടാ എന്നാണെന്റെ അഭിപ്രായം'. സജി ചേരമന്‍ കുറിച്ചു.

Update: 2021-03-12 06:26 GMT

കോഴിക്കോട്: ദലിത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞ 38 വര്‍ഷത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫലം ഗുണഗരമല്ലെന്നും ആവശ്യമായ മുന്നൊരുക്കത്തോടെയും ജാഗ്രതയോടെയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ദലിത് സമൂഹം തയ്യാറാവണമെന്നും സജി ചേരമന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ദലിത് രാഷ്ട്രീയത്തിന്റെ നേട്ടവും കോട്ടവും തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ പശ്ചാതലത്തില്‍ സജി ചേരമന്‍ വശദീകരിക്കുന്നത്.

'38 വര്‍ഷത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മഹാനായ കല്ലറ സാര്‍ 1996ല്‍ കാഞ്ഞിരപ്പള്ളി നിയോകമണ്ഡലത്തില്‍ നേടിയ 4355 വോട്ടുകളാണ് ഏറ്റവും വലിയ നേട്ടമെന്ന യാഥാര്‍ഥ്യത്തിന് നേരെ നാം കണ്ണടച്ചു കൂടാ. നാളിതുവരെ ഒരു നിയോജകണ്ഡലത്തില്‍ നിന്നും 5000 വോട്ടുകള്‍ തികച്ചു നേടാന്‍ കഴിയാത്തത്ര ദുര്‍ബലമാണ് കേരളത്തില്‍ ദലിത് പക്ഷ രാഷ്ട്രീയം എന്ന തിരിച്ചറിവ് 140 നിയോജകമണ്ഡലത്തിലും മത്സരിക്കാന്‍ ഇറങ്ങി പുറപ്പെടുന്നതിനു മുന്‍പ് നാം അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്'.

'മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് മത്സര ഫലത്തെ സംബന്ധിച്ച ക്യത്യമായ ബോധ്യം നമ്മുക്കുണ്ടാവേണ്ടതല്ലേ? മത്സര ഫലം ഭാവിയിലെ രാഷ്ട്രീയ മുന്നേറ്റത്തിന് ദോഷകരമാകാതിരിക്കാനുള്ള ജാഗ്രത നാം പാലിക്കേണ്ടതല്ലേ? മെച്ചപ്പെട്ട ഒരു തെരഞ്ഞെടുപ്പ് പ്രകടനത്തിനുള്ള യാതൊരു മുന്നൊരുക്കവും നടത്താതെയുള്ള ഇത്തരം തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന ബോധ്യം കഴിഞ്ഞ 38 വര്‍ഷത്തെ രാഷ്ട്രീയ അനുഭവം നമ്മുക്ക് നല്‍കുന്നില്ലേ? നമ്മുടെ ദൗര്‍ബല്യങ്ങളെ പരസ്യപ്പെടുത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ നല്‍കുന്ന നെഗറ്റീവ് എഫക്ട് നാം കാണാതിരുന്നു കൂടാ എന്നാണെന്റെ അഭിപ്രായം'. സജി ചേരമന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വരാന്‍ പോകുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ ദലിത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. BSP, DHRM, LJP, BDP, ILP, ASP, API, KPI, RPI, JRP തുടങ്ങിയ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 125 നിയോജകമണ്ഡലങ്ങളിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി BSP യും, 25 സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു DHRM ഉം രംഗത്ത് വന്നു കഴിഞ്ഞു. മറ്റു ചിലരാവട്ടെ 140 മണ്ഡലങ്ങളിലും ദലിത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്ന ആഹ്വാനവും നടത്തി കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ നിലയിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടം അത്യന്തികമായി ഈ ജനതക്ക് ഗുണകരമാണോ...?

കേരളത്തിലെ ആദ്യത്തെ ദലിത് പക്ഷ രാഷ്ട്രീയ പാര്‍ട്ടി ILP ആണെന്നാണ് എന്റെ മനസ്സിലാക്കല്‍. 1983 ല്‍ രൂപം കൊണ്ട കഘജ ആകെ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് മത്സരിച്ചിട്ടുള്ളത്, 1984ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലും. നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാണ് നമ്മുടെ ചര്‍ച്ച എന്നതിനാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിലയിരുത്തല്‍ ഈ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കുകയാണ്.

ILP ഒരു രജിസ്റ്റര്‍ഡ് പാര്‍ട്ടി അല്ലാതിരുന്നതിനാല്‍ ആകെ മത്സരിച്ച സീറ്റുകളുടെ എണ്ണമോ മറ്റു വിവരങ്ങളോ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കാലത്തേ നേതാക്കന്മാരോട് ആശയ വിനിമിയം നടത്തിയെങ്കിലും അവര്‍ക്കും വിവരങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല എന്നറിയിച്ചു.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ILP സ്ഥാനാര്‍ഥികളില്‍ പുതുപ്പള്ളിയില്‍ ജോസ് പി വര്‍ഗീസ് നേടിയ 1347 വോട്ടാണ് ആ തെരഞ്ഞെടുപ്പിലെ കഘജ യുടെ ഏറ്റവും വലിയ നേട്ടം. ആറന്മുളയില്‍ കെ കെ അച്യുതന്‍ (410), കൊയിലാണ്ടിയില്‍ പി കെ രാധക്യഷ്ണന്‍ (330), പൂഞ്ഞാറില്‍ പി ആര്‍ രാജുമോന്‍ (942) എന്നിങ്ങനെ പോകുന്നു ആ തെരഞ്ഞെടുപ്പിലെ ILP യുടെ തെരഞ്ഞെടുപ്പ് പ്രകടനം. പിന്നീട് 1989 ല്‍ ആടജ യില്‍ ലായിക്കുന്നതോട് കൂടി ILP കേരള രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാവുകയാണുണ്ടായത്. പിന്നീട് BSP യുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങളാണ് നമ്മുക്ക് മുന്നിലുള്ളത്.

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ആടജ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിന്നിറങ്ങുന്നത്. അത്തവണ 39 സീറ്റുകളിലാണ് ആടജ മത്സരിച്ചത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒഴിച്ചുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പിന്നീടങ്ങോട്ട് ആടജ മത്സരിച്ചിരുന്നു. 1996 (12), 2006 (107), 2011 (122), 2016 (74) എന്നിങ്ങനെ പോകുന്നു ആടജ യുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനര്‍ഥികളുടെ എണ്ണം.

1991 ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോകമണ്ഡലത്തില്‍ നിന്നും മത്സരിച്ച പി എന്‍ രവീന്ദ്രകുമാര്‍ നേടിയ 2001 വോട്ടാണ് അത്തവണ ഒരു ആടജ സ്ഥാനാര്‍ഥിയുടെ ഏറ്റവും വലിയ നേട്ടം.

1996 ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോകമണ്ഡലത്തില്‍ മത്സരിച്ച കല്ലറ സുകുമാരന്‍ നേടിയ 4355 വോട്ടാണ് അത്തവണ ഒരു ആടജ സ്ഥാനാര്‍ഥിയുടെ ഏറ്റവും വലിയ നേട്ടം. അത്തവണ കിളിമാനൂര്‍ മണ്ഡലത്തില്‍ ആടജ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പന്തളം രാജേന്ദ്രന്‍ 3506 വോട്ടുകള്‍ നേടിയിരുന്നു.

2006ല്‍, ത്യത്താല നിയോജകമണ്ഡലത്തില്‍ മത്സരിച്ച ഉണ്ണിക്യഷ്ണന്‍ നേടിയ 3021 വോട്ടാണ് അത്തവണ ഒരു ആടജ സ്ഥാനാര്‍ഥിയുടെ ഏറ്റവും വലിയ നേട്ടം.

2011ല്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ച അഡ്വ പി കെ ഗീതാക്യഷ്ണന്‍ നേടിയ 3264 വോട്ടാണ് അത്തവണ ഒരു ആടജ സ്ഥാനാര്‍ഥിയുടെ ഏറ്റവും വലിയ നേട്ടം. പുതുപ്പള്ളിയില്‍ അത്തവണ മത്സരിച്ച ഈയുള്ളവന്‍ 3230 വോട്ടുകള്‍ മാത്രം നേടി.

2016ല്‍, വര്‍ക്കല നിയോജകമണ്ഡലത്തില്‍ മത്സരിച്ച ലിനീസ് നേടിയ 1888 വോട്ടാണ് അത്തവണ ഒരു ആടജ സ്ഥാനാര്‍ഥിയുടെ ഏറ്റവും വലിയ നേട്ടം.

ഈയടുത്ത് ചെങ്ങന്നൂരും, പാലായിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി ഈയവസരത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം രണ്ടിടങ്ങളിലും ദലിത് ഐക്യ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ചെങ്ങന്നൂരില്‍ 137 വോട്ടും, പാലായില്‍ 130 വോട്ടുകളുമാണ് ദലിത് ഐക്യ സ്ഥാനാര്‍ഥികള്‍ക്ക് നേടാന്‍ കഴിഞ്ഞത്.

ദലിത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞ 38 വര്‍ഷത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വസ്തുനിഷ്ഠമായ ഒരു ചിത്രമാണ് ഇവിടെ വിശദീകരിച്ചിട്ടുള്ളത്. ഈ 38 വര്‍ഷത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മഹാനായ കല്ലറ സാര്‍ 1996ല്‍ കാഞ്ഞിരപ്പള്ളി നിയോകമണ്ഡലത്തില്‍ നേടിയ 4355 വോട്ടുകളാണ് ഏറ്റവും വലിയ നേട്ടമെന്ന യാഥാര്‍ഥ്യത്തിന് നേരെ നാം കണ്ണടച്ചു കൂടാ. നാളിതുവരെ ഒരു നിയോജകണ്ഡലത്തില്‍ നിന്നും 5000 വോട്ടുകള്‍ തികച്ചു നേടാന്‍ കഴിയാത്തത്ര ദുര്‍ബലമാണ് കേരളത്തില്‍ ദലിത് പക്ഷ രാഷ്ട്രീയം എന്ന തിരിച്ചറിവ് 140 നിയോജകമണ്ഡലത്തിലും മത്സരിക്കാന്‍ ഇറങ്ങി പുറപ്പെടുന്നതിനു മുന്‍പ് നാം അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്തരം പ്രകടനങ്ങള്‍ പൊതുവില്‍ നല്‍കുന്ന സന്ദേശം എന്താണെന്നത് വിലയിരുത്തപ്പെടേണ്ടതല്ലേ? ദലിത് പക്ഷ രാഷ്ട്രീയത്തിന് കേരളത്തില്‍ യാതൊരു സാധ്യതയുമില്ല എന്ന സന്ദേശമല്ലെ കഴിഞ്ഞ 38 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്?

തെരഞ്ഞെടുപ്പ് പരീക്ഷയില്‍ 100ല്‍ 5 (%) മാര്‍ക്ക് പോലും നേടാന്‍ കഴിയുന്നില്ലെങ്കില്‍ അത് ദയനീയ പരാജയമാണെന്ന് സമ്മതിക്കാതെ തരമില്ലല്ലോ? 140 മണ്ഡലങ്ങളിലും മത്സരിച്ചു ദയനീയ പരാജയം ഏറ്റു വാങ്ങി കേരളത്തില്‍ ദലിത് പക്ഷ രാഷ്ട്രീയത്തിന് യാതൊരു ഭാവിയുമില്ല എന്നു വീണ്ടും വീണ്ടും നാം ബോധ്യപ്പെടുത്തേണ്ടതുണ്ടോ?

ഒരു മണ്ഡലത്തില്‍ കുറഞ്ഞ പക്ഷം 5000 വോട്ടെങ്കിലും നേടാന്‍ കഴിയാത്ത ഒരു രാഷ്ട്രീയത്തെ നിലവിലെ മുഖ്യധാര രാഷ്ട്രീയം എന്തിനു മുഖവിലക്കെടുക്കണം? കാരണം ഒരു നിയോജകമണ്ഡലത്തിലെ 500/1000 വോട്ടുകള്‍ അവരുടെ രാഷ്ട്രീയ സാധ്യതയെ ഒരു തരത്തിലും ദുര്‍ബലപ്പെടുത്തുന്നില്ല...പിന്നെന്തിനു അവര്‍ നിങ്ങളെ പരിഗണിക്കണം? 140 മണ്ഡലങ്ങളിലും ദലിത് പക്ഷ രാഷ്ട്രീയം മത്സരിക്കണമെന്ന ആഹ്വാനം അത് കൊണ്ട് തന്നെ ആത്മഹത്യാപരമാണെന്നാണ് എന്റെ അഭിപ്രായം.

മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് മത്സര ഫലത്തെ സംബന്ധിച്ച ക്യത്യമായ ബോധ്യം നമ്മുക്കുണ്ടാവേണ്ടതല്ലേ? മത്സര ഫലം ഭാവിയിലെ രാഷ്ട്രീയ മുന്നേറ്റത്തിന് ദോഷകരമാകാതിരിക്കാനുള്ള ജാഗ്രത നാം പാലിക്കേണ്ടതല്ലേ? മെച്ചപ്പെട്ട ഒരു തെരഞ്ഞെടുപ്പ് പ്രകടനത്തിനുള്ള യാതൊരു മുന്നൊരുക്കവും നടത്താതെയുള്ള ഇത്തരം തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന ബോധ്യം കഴിഞ്ഞ 38 വര്‍ഷത്തെ രാഷ്ട്രീയ അനുഭവം നമ്മുക്ക് നല്‍കുന്നില്ലേ? നമ്മുടെ ദൗര്‍ബല്യങ്ങളെ പരസ്യപ്പെടുത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ നല്‍കുന്ന നെഗറ്റീവ് എഫക്ട് നാം കാണാതിരുന്നു കൂടാ എന്നാണെന്റെ അഭിപ്രായം.

ആയതിനാല്‍ ബന്ധപ്പെട്ട എല്ലാ സഹോദരങ്ങളോടുമുള്ള എന്റെ വിനീതമായ അപേക്ഷ കുറഞ്ഞ പക്ഷം 5000 വോട്ടെങ്കിലും നേടാന്‍ കഴിയാത്ത നിയോജകമണ്ഡലത്തില്‍ ദയവായി മത്സരിച്ചു ഒരു ജനതയുടെ രാഷ്ട്രീയ പോരാട്ടത്തെ ഇനിയും പരാജയപ്പെടുത്തരുതേ എന്നാണ്.

മത്സര രംഗത്തുള്ള എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍. ജയ് ഭീം.

ചആ: ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ 7 വോട്ടു നേടിയ ഒരു സംസ്ഥാന നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളതായി അറിയാന്‍ കഴിഞ്ഞു.

വരാൻ പോകുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ ദലിത് പക്ഷ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ ജനവിധി തേടുന്നതായി...

Posted by Saji Cheraman on Wednesday, March 10, 2021

Tags:    

Similar News