ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കരുതുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ് , മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഇന്ന് മൂന്ന് മണിയോടെ പ്രഖ്യാപനം ഉണ്ടാകും. ഉച്ചയ്ക്ക് 12:30ഓടെ പ്രഖ്യാപിക്കും എന്നാണ് തിരഞ്ഞടുപ്പ് കമ്മീഷന് ആദ്യം അറിയിച്ചത്. നവംബറോടെ തിരഞ്ഞെടുപ്പുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുളള രാഷ്ട്രീയ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യ നീക്കവുമായി മുന്നോട്ട് നീങ്ങുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവിനുള്ള സാധ്യത കൂടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തുറന്നിടുന്നത്.