50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ കാമറയുമായി വണ്‍പ്ലസ് 9ആര്‍ടി വിപണിയില്‍; വിലയും ഓഫറുകളും അറിയാം

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനീസ് വിപണിയിലെത്തിയ വണ്‍പ്ലസ് 9RTയാണ് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്.

Update: 2022-01-15 09:21 GMT

ന്യൂഡല്‍ഹി: വണ്‍പ്ലസ് എന്ന ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ വണ്‍പ്ലസ് 9ആര്‍ടി എന്ന പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനീസ് വിപണിയിലെത്തിയ വണ്‍പ്ലസ് 9RTയാണ് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്. വിന്റര്‍ എഡിഷന്‍ ലോഞ്ച് എന്ന് പേരിട്ട വിര്‍ച്വല്‍ ഇവെന്റിലാണ് വണ്‍പ്ലസ്സിന്റെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ കൂടാതെ ബഡ്‌സ് Z2 ട്രൂ വയര്‍ലെസ്സ് സ്റ്റീരിയോ (TWS) ഇയര്‍ഫോണും വണ്‍പ്ലസ് വില്പനക്കെത്തിച്ചിട്ടുണ്ട്.

വണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 42,999 രൂപയാണ് വില. ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഹൈ എന്‍ഡ് മോഡലിന് 46,999 രൂപ വിലയുണ്ട്, ആമസോണ്‍.ഇന്‍ വഴി ജനുവരി 17 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ എല്ലാവര്‍ക്കും ലഭ്യമാകും. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് വണ്‍പ്ലസ് 9ആര്‍ടി ജനുവരി 16ന് തന്നെ വാങ്ങാന്‍ സാധിക്കും. ആമസോണ്‍ കൂടാതെ വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്‌റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോറുകള്‍, ആമസോണ്‍.ഇന്‍, റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ, ക്രോമ എന്നിങ്ങനെയുള്ളവ വഴിയും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം.

ഓഫറുകള്‍ ഇപ്രകാരം

വണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്ട്‌ഫോണിന്റെ സെയില്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വെബ്‌സൈറ്റില്‍ ഒരു ബാങ്ക് ഓഫര്‍ നല്‍കിയിട്ടുണ്ട്. ഈ ഓഫര്‍ പ്രകാരം 38,999 രൂപ മുതലാണ് സ്മാര്‍ട്ട്‌ഫോണിന്റെ വില ആരംഭിക്കുന്നത്. ഇതോടെ വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 4,000 രൂപയോളം ലാഭിക്കാം. ഇത് കൂടാതെ ജിയോ ഉപയോക്താക്കള്‍ക്കായി ആമസോണ്‍ ഫോണില്‍ 7,200 രൂപയുടെ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. വണ്‍പ്ലസ് 9ആര്‍ടി വാങ്ങുന്നവര്‍ക്ക് ബാങ്ക് കിഴിവായി 4,000 രൂപ കിഴിവും ലിസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ആണ് ഈ ഓഫര്‍ ലഭിക്കുന്നത്.

ജിയോ

ജിയോ ഉപയോക്താക്കള്‍ക്കുള്ള 7,200 രൂപയുടെ ഓഫര്‍ കൂടാതെ വണ്‍പ്ലസ് 9ആര്‍ടി വാങ്ങുന്നവര്‍ക്ക് സ്‌പോട്ടിഫൈ പ്രീമിയത്തിലേക്ക് 6 മാസത്തെ സൗജന്യ ആക്‌സസ്സും ലഭിക്കും. ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്ക് വില 1,699 രൂപ വിലയുള്ള വണ്‍പ്ലസ് ബാന്‍ഡ് 999 രൂപയ്ക്ക് സ്വന്തമാക്കാം. വണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന സമയത്ത് തന്നെ 10,000 രൂപയിലധികം ലാഭം നേടാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. നിങ്ങള്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ആദ്യ വില്‍പ്പനയിലൂടെ ലഭിക്കുന്ന ഓഫറുകള്‍ നഷ്ടപ്പെടുത്തരുത്.

സവിശേഷതകള്‍

വണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്ട്‌ഫോണില്‍ 6.7 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് സ്‌ക്രീനാണ് നല്‍കിയത്. 120Hz റിഫ്രഷ് റേറ്റുള്ള മികച്ച ഡിസ്‌പ്ലെയാണ് ഇത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 എത്തുന്നതുവരെ ക്വാല്‍കോമിന്റെ ഏറ്റവും കരുത്തുള്ള പ്രോസസറായിരുന്ന സ്‌നാപ്ഡ്രാഗണ്‍ 888 ചിപ്‌സെറ്റാണ് വണ്‍പ്ലസ് 9ആര്‍ടി ഫോണില്‍ നല്‍കിയിട്ടുള്ളത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്‌റ്റോറേജും ഈ ഡിവൈസില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് കളര്‍ ഒഎസ് 12 ഔട്ട്ഓഫ്ദിബോക്‌സിലാണ് വണ്‍പ്ലസ് 9ആര്‍ടി പ്രവര്‍ത്തിക്കുന്നത്.

വണ്‍പ്ലസ് 9ആര്‍ടി സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് പിന്‍ ക്യാമറകളാണ് കമ്പനി നല്‍കിയിട്ടുള്ളത്. 9 സീരിസിലെ മറ്റ് ഡിവൈസുകള്‍ പോലെ മികച്ച ക്യാമറ സെറ്റപ്പാണ് ഇത്. 50 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, 16 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവയാണ് ഈ ഡിവൈസില്‍ ഉള്ളത്. ഡിവൈസിന്റെ മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും നല്‍കിയിട്ടുണ്ട്. 4500 എംഎഎച്ച് ബാറ്ററിയും 65ണ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമാണ് ഡിവൈസില്‍ ഉള്ളത്.

Tags:    

Similar News