സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 35960 രൂപ

സ്വര്‍ണ വില ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടമാണ് പ്രകടിപ്പിക്കുന്നത്. ഇന്നലെ വില 200 രൂപ വര്‍ധിച്ചിരുന്നു.

Update: 2022-01-06 04:44 GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35960 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4495ല്‍ എത്തി. സ്വര്‍ണ വില ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടമാണ് പ്രകടിപ്പിക്കുന്നത്. ഇന്നലെ വില 200 രൂപ വര്‍ധിച്ചിരുന്നു. പുതുവര്‍ഷത്തില്‍ ഉയര്‍ന്നതിനു ശേഷം കുറഞ്ഞ വിലയാണ് ഇന്നലെ തിരിച്ചുകയറിയത്. ഏതാനും ദിവസങ്ങള്‍ കൂടി സ്വര്‍ണ വില സമാനമായ രീതിയില്‍ കയറ്റിറക്കങ്ങളിലൂടെ തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന.




Tags:    

Similar News