കിറ്റെക്‌സ് എംഡിയുടെ പ്രസ്താവന നാടിനാകെ അപമാനകരം; ഇപ്പോള്‍ നടത്തിയ പരിശോധന നിയമപരമെന്നും മന്ത്രി പി രാജീവ്

Update: 2021-07-05 13:56 GMT

തിരുവനന്തപുരം: ബെന്നി ബഹനാന്‍ എംപിയുടേയും പിടി തോമസ് എംഎല്‍എയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് കിറ്റെക്‌സില്‍ പരിശോധന നടത്തിയതെന്ന് മന്ത്രി പി രാജീവ്. കിറ്റെക്‌സ് എംഡിയുടെ പ്രസ്താവന നാടിനാകെ അപമാനകരമാണ്. ഇത്തരം കടുത്ത അധിക്ഷേപത്തിന് കാരണമായതൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. സര്‍ക്കാര്‍ നേരിട്ട് ഒരു പരിശോധനയും നടത്തിയിട്ടില്ല.

സര്‍ക്കാരിന് ഒരു പരാതി പോലും നല്‍കാതെ, സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരേ കിറ്റക്‌സ് എംഡി ആരോപണമുന്നയിച്ചത് ഗൗരവമുള്ളതാണ്. യുപിയെ മാതൃയാക്കണം എന്നൊക്കെ കിറ്റക്‌സ് എംഡി പറഞ്ഞത് പരിഹാസ്യമാണ്. ഇപ്പോള്‍ നടന്ന പരിശോധന നിയമപരമാണ്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഏത് ഉദ്യോഗസ്ഥന്‍ പരിശോധന നടത്തണം എന്നത് സോഫ്റ്റ് വെയര്‍ നിശ്ചയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News