ബി എസ് സിക്‌സ് ഇന്ധന ഉല്‍പാദനം: ഗുണനിലവാരം ഉയര്‍ത്താന്‍ ഐഒസി പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ചെയര്‍മാന്‍

ഇതിനുള്ള എല്ലാ സാങ്കേതിക വിദ്യകളും കമ്പനി ആഭ്യന്തരമായി വികസിപ്പിക്കും. ഡീപ് ഡീസല്‍ ഫ്യൂറിസേഷനും ഐസോമെറിസേഷനും ഡീ മെറിസേഷുകളും ഇതില്‍ ഉള്‍പ്പെടും.രാജ്യാന്തര അവാര്‍ഡു നേടിയ ഇന്‍ഡ്മാക്‌സ് സാങ്കേതികവിദ്യ പേറ്റന്റ് പാരദ്വീപ് റിഫൈനറിയില്‍ വന്‍ വിജയമാണ്. എല്‍പിജി ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാണ്. 1000 മത്തെ പേറ്റന്റ് ഫയല്‍ചെയ്തുകൊണ്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചരിത്രനേട്ടം കൈവരിച്ചു.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫരീദാബാദ് ആര്‍ ആന്‍ഡ് ഡി സെന്റര്‍ ഇന്ത്യന്‍ പൊതുമേഖല ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ പ്രഥമസ്ഥാനീയരായി

Update: 2019-05-07 10:56 GMT

കൊച്ചി: ബി എസ് സിക്‌സ് ഇന്ധന ഉല്‍പാദനത്തിനായി ഇന്ത്യന്‍ ഓയില്‍ എണ്ണശുദ്ധീകരണശാലയില്‍ ഗുണനിലവാരം ഉയര്‍ത്താന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ സഞ്ജ്ജീവ് സിന്ദ്. ഇതിനുള്ള എല്ലാ സാങ്കേതിക വിദ്യകളും കമ്പനി ആഭ്യന്തരമായി വികസിപ്പിക്കും. ഡീപ് ഡീസല്‍ ഫ്യൂറിസേഷനും ഐസോമെറിസേഷനും ഡീ മെറിസേഷുകളും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര അവാര്‍ഡു നേടിയ ഇന്‍ഡ്മാക്‌സ് സാങ്കേതികവിദ്യ പേറ്റന്റ് പാരദ്വീപ് റിഫൈനറിയില്‍ വന്‍ വിജയമാണ്. എല്‍പിജി ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാണ് ഐഒസിയുടെ ബയോ മെഥനേഷന്‍ സാങ്കേതികവിദ്യ മീഥെയ്ന്‍ ഉല്‍പാദനത്തിലും വര്‍ധനവുണ്ടാക്കി. നാമക്കലിലെ കംപ്രസ്ഡ് ബയോ ഗ്യാസ് പ്‌ളാന്റില്‍ ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സഞ്ജ്ജീവ് സിന്ദ് പറഞ്ഞു.1000 മത്തെ പേറ്റന്റ് ഫയല്‍ചെയ്തുകൊണ്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍് ചരിത്രനേട്ടം കൈവരിച്ചു.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫരീദാബാദ് ആര്‍ ആന്‍ഡ് ഡി സെന്റര്‍ ഇന്ത്യന്‍ പൊതുമേഖല ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ പ്രഥമസ്ഥാനീയരായി. ആര്‍ ആന്‍ഡ് ഡി സെന്ററിന്റെ ഇന്റലക്ച്ചല്‍ പോര്‍ട്ട് ഫോളിയോയില്‍ 794 പേറ്റന്റ് ഉള്‍പ്പെടുന്നു. ഇതില്‍ 542 എണ്ണം വിദേശത്തും 252 എണ്ണം ഇന്ത്യയിലുമാണ്.

തദ്ദേശീയ ലൂബ്രിക്കന്റ്ഡ് സാങ്കേതികവിദ്യയുടെ വിജയകരമായ ഉദാഹരണമാണ് സെര്‍വോ ബ്രാന്‍ഡ്. 5000 ഫോര്‍മുലേഷനും 800 ലേറെ സജീവ ഗ്രേഡുകളും റെയില്‍-റോഡ് , മറൈന്‍ ഓയില്‍ വിപണിയിലുണ്ടെങ്കിലും സെര്‍വോ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പനയേറിയ ലൂബ്രിക്കന്റ് ബ്രാന്‍ഡ്. ഇന്ധന ഉല്‍പാദനക്ഷമതയേറിയ മണ്ണെണ്ണ സ്റ്റൗവ് 70 കളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഉല്‍പന്നമായിരുന്നു. ഉയര്‍ന്ന ഗുണമേന്മയും പരിസ്ഥിതി സൗഹൃദപരവുമായ ഉല്‍പന്നങ്ങളാണ് ആര്‍ ആന്‍ഡ് ഡി സെന്റര്‍ രൂപകല്‍പനചെയ്തു അവതരിപ്പിക്കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് എസ് വി രാമകുമാര്‍ പറഞ്ഞു. ഉല്‍പന്നങ്ങളില്‍ 50 ശതമാനം റിഫൈനറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 16 ശതമാനം ബയോ-ടെ്ക്‌നോളജി വിഭാഗത്തിലും. പെട്രോ കെമിക്കല്‍സ്, നാനോ സാങ്കേതികവിദ്യ, ബദല്‍ ഇന്ധനം, ഊര്‍ജ്ജസംഭരണികള്‍, ഹൈഡ്രജന്‍ ഫ്‌ളൂവല്‍സെല്‍ എന്നിവയില്‍ ഗവേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News