സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സ്വകാര്യ വല്‍ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

നീതി ആയോഗാണ് സ്വകാര്യവല്‍ക്കരിക്കേണ്ട ബാങ്കുകളുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കിയത്.

Update: 2021-06-07 11:05 GMT

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച മെഗാ സ്വകാര്യവല്‍ക്കരണ സംരംഭത്തിന്റെ ഭാഗമായി രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ സ്വകാര്യവതല്‍ക്കരണമാണ് ഈ വര്‍ഷം നടക്കുക. നീതി ആയോഗാണ് സ്വകാര്യവല്‍ക്കരിക്കേണ്ട ബാങ്കുകളുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് പുറത്ത് വിട്ടത്.

ബാങ്ക് ഓഫ് ഇന്ത്യയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട സമിതിക്കാണ് നീതി ആയോഗ് ബാങ്കുകളുടെ പട്ടിക കൈമാറിയത്. ഇതിനൊപ്പം ഒരു ഇന്‍ഷൂറന്‍സ് കമ്പനിയുടെ പേരും നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ ബാങ്കുകളുടേയും ഇന്‍ഷൂറന്‍സ് കമ്പനിയുടേയും സ്വകാര്യവല്‍ക്കരണം ഉണ്ടാവും.

പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പനയിലൂടെ ഈ വര്‍ഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ, ബി.പി.സി.എല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരിയും ഈ വര്‍ഷം വില്‍ക്കും.

Tags:    

Similar News