എല്‍ഐസി ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; പൊതു ജനങ്ങള്‍ക്ക് വാങ്ങാം

സര്‍ക്കാര്‍ ഓഹരികളാണ് പ്രാഥമിക പബ്ലിക് ഓഫറിങ് അഥവ ഐപിഒ വഴി വില്‍പ്പനയ്ക്ക് എത്തുന്നത്.

Update: 2021-07-14 07:03 GMT

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഓഹരികളാണ് പ്രാഥമിക പബ്ലിക് ഓഫറിങ് അഥവ ഐപിഒ വഴി വില്‍പ്പനയ്ക്ക് എത്തുന്നത്. എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമ്പത്തികകാര്യ സമിതി ഇക്കാര്യത്തില്‍ അനുമതി നല്‍കിയത്.

അതേസമയം, എത്ര ശതമാനം ഓഹരികള്‍ വില്‍ക്കണമെന്നതില്‍ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. ഓഹരി വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമിതി പിന്നീട് തീരുമാനിക്കും. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക. കൊവിഡ് വ്യാപനംമൂലം നീണ്ടുപോയ ഓഹരി വില്‍പ്പന ഇനി അതിവേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Tags: