സാംസങ് മൊബൈല്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ്; റിലയന്‍സ് ജിയോ നാലാം സ്ഥാനത്ത്

ഇന്ത്യന്‍ ടെലികോം മേഖലയിലെ അതികായകരായ റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ 20 ബ്രാന്‍ഡുകളില്‍ നാലാംസ്ഥാനത്താണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2018-12-21 07:06 GMT

രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് ദക്ഷിണ കൊറിയന്‍ മൊബൈല്‍ നിര്‍മാണ ഭീമന്‍മാരായ സാംസങ് മൊബൈലാണെന്ന് ട്രാ(ടിആര്‍എ)യുടെ ഗവേഷണ റിപോര്‍ട്ട്. ഇന്ത്യന്‍ ടെലികോം മേഖലയിലെ അതികായകരായ റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ 20 ബ്രാന്‍ഡുകളില്‍ നാലാംസ്ഥാനത്താണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.സാധാരക്കാരുടെ പോക്കറ്റിനുതകും വിധം വില കുറഞ്ഞ മോഡല്‍ മുതല്‍ മികച്ച അപ്ലിക്കേഷനുകള്‍ പ്രധാനം ചെയ്യുന്ന പതിനായിരങ്ങള്‍ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഡലുകളിറക്കിയാണ് സാംസങ് മൊബൈല്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയത്.

8000 മുതല്‍ 75000 രൂപ വരെ വിലയുള്ള വ്യത്യസ്ഥങ്ങളായ നിരവധി മോഡലുകളാണ് സാംസങ് മൊബൈല്‍ ഓഫര്‍ ചെയ്യുന്നതെന്ന് സാംസങ് മൊബൈലിന്റെ ജനകീയത സംബന്ധിച്ച് ട്രാ റിസേര്‍ച്ച് സിഇഒ എന്‍ ചന്ദ്ര മൗലി വ്യക്തമാക്കി. 2016ല്‍ പൊട്ടിത്തെറിച്ച് തീപിടിക്കുന്ന സാംസങ് നോട്ട് 7 മോഡലുണ്ടാക്കിയ ചീത്തപ്പേര് അതിവേഗം മറികടക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ജിയോ


കുറഞ്ഞ ചെലവില്‍ രാജ്യത്തിന്റെ മുക്ക് മൂലകളില്‍ ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കിയാണ് റിലയന്‍സ് ജിയോ നാലം സ്ഥാനത്തെത്തിയതെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരക്കാര്‍ക്കും ഇന്റര്‍നെറ്റ് പ്രാപ്യമാക്കിയതാണ് അവരുടെ ജനസമ്മതി വര്‍ധിപ്പിച്ചത്.


റ്റാറ്റാ മോട്ടോഴ്‌സ് ആകര്‍ഷകമായ മോഡലില്‍ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ ആപ്പിള്‍ ഐ ഫോണാണ് മൂന്നാം സ്ഥാനം നേടിയത്. അഞ്ചാം സ്ഥാനത്ത് മാരുതി സുസുക്കിയാണ്. രാജ്യത്തെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ 2474 ഉപയോക്താക്കളിലാണ് ട്രായ് സര്‍വ്വെ നടത്തിയത്.




Tags:    

Similar News