ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

Update: 2019-04-02 06:21 GMT

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 86 പോയന്റ് ഉയര്‍ന്ന് 38958ലും നിഫ്റ്റി 9 പോയന്റ് നേട്ടത്തില്‍ 11678ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 169 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐഷര്‍ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.