പോസ്റ്റ് ഓഫിസ് സേവിങ്‌സ് സ്‌കീം: ആര്‍ക്കൊക്കെ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാം? അറിയേണ്ടതെല്ലാം

ഇനി മുതല്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ക്ഷേമ പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാര്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തി ആകാത്തവരുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കു മാത്രമേ ബേസിക് സേവിങ് അക്കൗണ്ട് അല്ലെങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുവാന്‍ സാധിക്കൂവെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

Update: 2021-04-16 04:58 GMT

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫിസ് സേവിങ്‌സ് സ്‌കീം അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതു പ്രകാരം സീറോ അക്കൗണ്ട് ബാലന്‍സ് തുറക്കുന്നത് ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.

ഇനി മുതല്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ക്ഷേമ പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാര്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തി ആകാത്തവരുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കു മാത്രമേ ബേസിക് സേവിങ് അക്കൗണ്ട് അല്ലെങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുവാന്‍ സാധിക്കൂവെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ തുറക്കുന്ന അക്കൗണ്ടുകള്‍ ഇനി മുതല്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും. പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, എല്‍പിജി സബ്‌സിഡി മുതലായ ഏതെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഈ അക്കൗണ്ടിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യാം.

കൂടാതെ ഇനി മുതല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കൂടുതല്‍ അക്കൗണ്ടുകള്‍ പോസ്റ്റ് ഓഫിസില്‍ തുറക്കാനാവില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ പോസ്റ്റ് ഓഫിസ് സേവിങ്‌സ് സ്‌കീം അനുസരിച്ച്, പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടിന് കുറഞ്ഞത് 500 രൂപ ആവശ്യമാണ്. ആ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നില്ലെങ്കില്‍, അക്കൗണ്ട് പരിപാലന ഫീസ് വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന് കുറയ്ക്കും.

Tags:    

Similar News