ഓഫര്‍ ചാകരയുമായി ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ കിഴിവ്

ആയിരത്തിലധികം ബ്രാന്‍ഡുകളുടെ രണ്ടു ലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ക്കാണ് വന്‍ ഡിസ്‌കൗണ്ട് നല്‍കിയിട്ടുള്ളത്.

Update: 2018-12-21 06:19 GMT

വര്‍ഷാവസനമായതോടെ വന്‍ വിറ്റഴിക്കല്‍ മേളയുമായി ആമസോണ്‍. ഇതിനായി വന്‍ ഓഫറുകളാണ് ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ മുന്നോട്ട് വയ്ക്കുന്നത്. ആയിരത്തിലധികം ബ്രാന്‍ഡുകളുടെ രണ്ടു ലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ക്കാണ് വന്‍ ഡിസ്‌കൗണ്ട് നല്‍കിയിട്ടുള്ളത്.80 ശതമാനം വരെ ഇളവുകളോടെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. ഈ മാസം 23ന് അര്‍ധരാത്രി 11.59ന്് ഓഫര്‍ കാലാവധി അവസാനിക്കും.

വസ്ത്രങ്ങളില്‍ കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, വുമണ്‍സ് വെയര്‍ തുടങ്ങിയവയും ബാഗുകള്‍, വാലെറ്റുകള്‍. ലഗേജുകള്‍, ഷൂകള്‍, വാച്ചുകള്‍, ഫാഷന്‍, ജ്യുവലറി, പ്രെഷ്യസ്, ജ്യുവലറി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഇളവുകളോടെ സ്വന്തമാക്കാം.ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡാ, ടൈമെക്‌സ്, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്‌കൈബാഗ്‌സ്, ഒറാ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ സെയിലില്‍ ലഭ്യമാണ്. 5000രൂപയുടെ വാങ്ങലുകള്‍ നടത്തുന്നവര്‍ക്ക് ഉപാധികളോടെ 1000രൂപ കാഷ്ബാക്ക് ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ് ഡെബിറ്റ് ബാങ്ക് ഉപയോഗിക്കുന്നവര്‍ക്ക് 15ശതമാനം അധിക ക്യാഷ് ബാക്ക് നേടാം.

ബാഗുകള്‍, വാലെറ്റുകള്‍, വാച്ചുകള്‍, ലഗേജുകള്‍, വിവിധതരം തുണിത്തരങ്ങള്‍ എന്നിവക്കാണ് 80ശതമാനം വരെ ഇളവുകള്‍ ലഭിക്കുക. ഫാഷന്‍ ജ്യുവലറിക്കും 80 ശതമാനം വരെ ഓഫര്‍ ലഭിക്കും. പ്രെഷ്യസ് ജ്യുവലറിക്ക് 100ശതമാനം വരെയും പണിക്കൂലിയില്‍ ഇളവുകള്‍ ലഭിക്കും. ഷൂകള്‍ വാങ്ങുന്നവര്‍ക്ക് 70 ശതമാനം വരെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.




Tags: