ബാണാസുര സാഗര്‍ അണക്കെട്ടിലെ റിസര്‍വോയറില്‍ യുവാവ് മുങ്ങി മരിച്ചു

Update: 2025-08-13 17:55 GMT

വയനാട്: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ റിസര്‍വോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാംവയല്‍ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്. നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ഇയാളുടെ മൃതദേഹം കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി കണ്ടെടുത്തു. റിസര്‍വോയറില്‍ 45 അടി താഴ്ചയില്‍ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിലെ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.