മാരക മയക്കുമരുന്നുമായി വൈത്തിരിയില്‍ യുവാവ് പിടിയില്‍

Update: 2021-08-16 10:05 GMT

വൈത്തിരി: രഹസ്യവിവരത്തെത്തുടര്‍ന്ന് വൈത്തിരിയില്‍ നടത്തിയ വാഹനപരിശോധനയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കോട്ടപ്പടി ചുണ്ട വീട്ടിക്കാട് ആനപ്പാറ പൂക്കുന്നത്ത് വീട്ടില്‍ പി ഹര്‍ഷാദ് അലി (28) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 16- കെ 4922 ബൈക്കും കസ്റ്റഡിയിലെടുത്തു.

വയനാട് ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും വൈത്തിരി എസ്‌ഐ സി രാംകുമാറും സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. മനുഷ്യന്റെ ഓര്‍മശക്തിയെ സാരമായി ബാധിക്കുന്നതും അതിമാരക കെമിക്കല്‍ മയക്കുമരുന്ന് വിഭാഗത്തില്‍പെട്ടതും മയക്കുമരുന്നു വിപണിയില്‍ 50,000 ഓളം രൂപ വിലമതിക്കുന്നതുമായ എംഡിഎംഎ എന്ന രാസവസ്തു 250 മില്ലീഗ്രാം ഇയാളുടെ പക്കല്‍നിന്നും കണ്ടെടുത്തു. എന്‍ഡിപിഎസ് വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags: