വയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്: മറ്റൊരു മകളെ കാണാനില്ല

Update: 2025-05-25 18:30 GMT

കല്‍പ്പറ്റ: തിരുനെല്ലി അപ്പപ്പാറയില്‍ യുവതിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാകേരി സ്വദേശി പ്രവീണയാണ്(34) കൊല്ലപ്പെട്ടത്. ഇവരുടെ ഒരു മകള്‍ അനര്‍ഘ(14) വെട്ടേറ്റ് ചികിത്സയിലാണ്. മറ്റൊരു മകള്‍ അബിന(9)യെ കാണാനില്ല. കഴുത്തിനും ചെവിയ്ക്കും അനര്‍ഘയ്ക്ക് വെട്ടേറ്റിട്ടുണ്ട്. അബിനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലിസ്.

ഭര്‍ത്താവ് സുധീഷുമായി പിരിഞ്ഞ് ദിലീഷ് എന്ന യുവാവിനൊപ്പമാണ് പ്രവീണ താമസിച്ചിരുന്നത്. ഇയാളേയും ഇപ്പോള്‍ കാണാനില്ല. കൊലപാതകത്തിന് പിന്നില്‍ ദിലീഷ് ആണെന്ന് സംശയുമുണ്ട്. വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്.