വയനാട് ജില്ലാ പഞ്ചായത്ത്: മുസ് ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Update: 2020-11-16 16:42 GMT

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മല്‍സരിക്കുന്ന മുസ് ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗ് പ്രസിഡന്റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി ടി ഹംസ, എംഎസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍ സംബന്ധിച്ചു. എം മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ), പി കെ അസ്മത്ത്(വെള്ളമുണ്ട), സി കൃഷ്ണന്‍(മേപ്പാടി), കെ ബി നസീമ (കണിയാമ്പറ്റ), മുഫീദാ തസ്നി(പനമരം) എന്നിവരാണ് ജനവിധി തേടുന്നത്. എം മുഹമ്മദ് ബഷീര്‍ മുസ് ലിംലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്. നിലവില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനാണ്. പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റായിരുന്നു.

    പി കെ അസ്മത്ത് മുസ് ലിംലീഗ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പനമരം ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. കെ ബി നസീമയാണ് നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വനിതാലീഗ് ജില്ലാ കമ്മിറ്റിയംഗം, വനിതാലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. മുഫീദ തസ്നി എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ്, ഹരിത വയനാട് ജില്ലാ പ്രസിഡന്റ്, എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. എംഎ, എംഫില്‍ ബിരുദധാരിയും, കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയുമാണ്. സി കൃഷ്ണന്‍ മേപ്പാടി കൈരല്‍ കോളനി നിവാസിയായ കൃഷ്ണന്‍ തച്ചനാടന്‍ മൂപ്പന്‍ സമുദായ സംഘടന വയനാട് ജില്ലാ പ്രസിഡന്റും വംശീയ പാരമ്പര്യ വൈദ്യ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്.

Wayanad District Panchayath: IUML candidates declared

Tags:    

Similar News