കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍

Update: 2025-08-05 12:11 GMT

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫിസര്‍ പിടിയില്‍. പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്. തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസര്‍ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡില്‍ വച്ചാണ് പണം കൈമാറിയത്.

വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി.