നേതാക്കളുടെ അന്യായ അറസ്റ്റ്: എസ്ഡിപിഐ വയനാട്ടില്‍ ഹൈവേ ഉപരോധിച്ചു

Update: 2020-09-08 09:22 GMT

കല്‍പറ്റ: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റൗഫ് എന്നിവരെ അന്യായമായി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ ഹൈവേ ഉപരോധ സമരം നടത്തി. പഴയ ബസ്റ്റാന്റ് പരിസരത്ത് ജില്ലാ പ്രസിഡന്റ് എന്‍ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഇ ഉസ്മാന്‍, കല്‍പറ്റ മണ്ഡലം പ്രസിഡന്റ് കെ പി സുബൈര്‍ ,മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി ഫസലുറഹ്മാന്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് എ മൊയ്തൂട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.




 




 





Tags: