രണ്ട് വയസ്സുകാരി കുളത്തില്‍ മുങ്ങി മരിച്ചു

Update: 2021-11-04 11:38 GMT

മാനന്തവാടി: എടവക കാരക്കുനി ചേമ്പിലോട് രണ്ട് വയസ്സുകാരി കുളത്തില്‍ മുങ്ങി മരിച്ചു. നൗഫല്‍- നജ്മ ദമ്പതികളുടെ മകള്‍ നാദിയ ഫാത്തിമയാണു മരിച്ചത്. വീടിന് സമീപത്തെ മീന്‍ വളര്‍ത്തുന്ന ചെറിയ കുളത്തില്‍ വീണായിരുന്നു അപകടം.

കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: നാഫിഹ്, നജ ഫാത്തിമ.

Tags: