മാനന്തവാടിയില്‍ രണ്ടരവയസ്സുകാരി പീഡനത്തിനിരയായ സംഭവം; പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം: ലൈല കാസിം
മാനന്തവാടി: മാനന്തവാടിയില്‍ രണ്ടരവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് ലൈല കാസിം. ചെറിയ കുട്ടികള്‍ പോലും ലൈംഗിക പീഡനത്തിന് ഇരയാകുന്ന തരത്തില്‍ കേരളത്തിലെ പരിസരം മാറിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ മുന്‍പുണ്ടായിരുന്ന കേസുകളില്‍ പ്രതികള്‍ യഥാര്‍ത്ഥ രീതിയില്‍ ശിക്ഷിക്കപ്പെടാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. കേരളത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സര്‍ക്കാറും ബന്ധപ്പെട്ട അധികൃതരും വനിത സംഘടനകളും എല്ലാം ഈ കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ബോധവല്‍ക്കരണം നല്‍കുകയും ചെയ്യണമെന്നും ലൈല കൂട്ടിച്ചേര്‍ത്തു.