പുല്‍പ്പള്ളിയില്‍ കടുവയിറങ്ങി; ജാഗ്രതാ നിര്‍ദ്ദേശം

Update: 2024-02-12 14:26 GMT

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ, പുല്‍പ്പള്ളിക്കു സമീപം കടുവയിറങ്ങിയതായി റിപ്പോര്‍ട്ട്. മുള്ളന്‍കൊല്ലി ടൗണിനു സമീപം വടാനക്കവലയിലാണ് ഇന്ന് കടുവയെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടത്. കാട്ടുപന്നിയെ ഓടിച്ചെത്തിയ കടുവയാണ് ഇതെന്നാണു വിവരം. കാട്ടുപന്നി ഓടിരക്ഷപ്പെട്ടതോടെ കടുവ സമീപത്തെ കൃഷിയിടത്തില്‍ ഏറെ നേരെ കിടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തി. വനപാലകര്‍ ഇപ്പോഴും പ്രദേശത്തു ക്യാംപ് ചെയ്യുകയാണ്.





Tags:    

Similar News