കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു

Update: 2021-12-23 10:21 GMT

തൊട്ടില്‍പ്പാലം: കുറ്റ്യാടി ചുരത്തില്‍ ആറാം വളവില്‍ പക്രംതളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവില്‍ വെച്ച് തീപ്പിടിച്ചത്. കൂരാച്ചുണ്ടുനിന്ന് വെളളമുണ്ടയിലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീപ്പിടിച്ചത്.

24 യാത്രക്കാരുണ്ടായിരുന്നു. മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങി പെട്ടെന്ന് ആളുകളെ മാറ്റിയതുകൊണ്ടാണ് വന്‍ അപകടമൊഴിവായത്. കുറ്റിയാടി കുമ്പളത്തെ പി കെ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറിനാണ് തീപ്പിടിച്ചത്. തീപ്പിടിത്തത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. നാദാപുരത്തുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

Tags:    

Similar News