പിഎസ്‌സി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ സജ്ജം

Update: 2021-06-29 12:02 GMT

കല്‍പ്പറ്റ: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ 1 മുതല്‍ നടത്തുന്ന പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ഥികളില്‍ കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും.

ഇവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷയെഴുതണം. ഉദ്യോഗാര്‍ഥികള്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച സംശയനിവാരണങ്ങള്‍ക്കായി 04936202539 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

Tags: