സൗര പുരപ്പുറ സൗരോര്‍ജ പദ്ധതി: പഴശ്ശിരാജ കോളജില്‍ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായി

Update: 2021-08-04 11:18 GMT

കല്‍പ്പറ്റ: കെഎസ്ഇബിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സൗര പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായി. 75 കെഡബ്ല്യൂപി (കിലോവാട്ട് പീക്ക് പവര്‍) ശേഷിയുള്ള ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റാണ് കോളജില്‍ നിര്‍മിച്ചിട്ടുള്ളത്.

കെഎസ്ഇബി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ 25 വര്‍ഷത്തേക്കുള്ള പരിപാലനവും കെഎസ്ഇബി തന്നെയാണ് നിര്‍വഹിക്കുക. പ്ലാന്റില്‍നിന്ന് പ്രതിവര്‍ഷം ഒരുലക്ഷത്തി എണ്ണായിരം യൂവിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. കോഴിക്കോട് സൗര പ്രൊജക്ട് മാനേജ്‌മെന്റ് നോര്‍ത്തേണ്‍ ഡിവിഷനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ടാറ്റാ പവര്‍ സോളാര്‍ കമ്പനി ആണ് പ്ലാന്റ് നിര്‍മിച്ചത്.

Tags:    

Similar News