മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: ജനുവരി 10 ഓടെ വീട് തറക്കല്ല് ഇടുന്ന കാര്യത്തില്‍ തീരുമാനം: സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഡിസംബര്‍ 28 ന് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് പറഞ്ഞതെന്ന് ടി സിദ്ദിഖ് എംഎല്‍എ. കോണ്‍ഗ്രസ് പറഞ്ഞ പദ്ധതിയില്‍ നിന്നും പുറകോട്ട് പോകില്ല. രാഹുല്‍ ഗാന്ധി പറഞ്ഞത് നടപ്പാക്കും.
കോണ്‍ഗ്രസ് വീട് വൈകിയത് സാങ്കേതിക, നിയമ പ്രശ്‌നങ്ങള്‍ ഉണ്ട്. ജനുവരി 4,5 തിയ്യതികളില്‍ കോണ്‍ഗ്രസ് ക്യാമ്പ് വയനാട് നടക്കും. സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തു. ജനുവരി 10 ഓടെ വീട് തറക്കല്ല് ഇടുന്ന കാര്യത്തില്‍ തീരുമാനം പറയും.
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയാണ്. അത് കോണ്‍ഗ്രസ് പാലിച്ചിരിക്കും, സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ വീടുകളുടെ നടപടികള്‍ എത്ര തവണ മാറ്റിയിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു