ആര്‍ ശ്രീലക്ഷ്മി മാനന്തവാടി സബ് കലക്ടറായി ചുമതലയേറ്റു

Update: 2021-07-05 15:34 GMT

കല്‍പ്പറ്റ: മാനന്തവാടി സബ് കലക്ടറായി ശ്രീലക്ഷ്മി റാം ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല മുമ്പാകെയാണ് ചുമതലയേറ്റത്. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായിയിരുന്നു.

2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ എറണാകുളം ആലുവ സ്വദേശിനിയാണ്. 2018 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 29ാം റാങ്കുകാരിയും സംസ്ഥാനത്ത് ഒന്നാമതുമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

Tags:    

Similar News