വയോധികന്‍ ഓട്ടോയിടിച്ച് മരിച്ചു

തരുവണ നടയ്ക്കല്‍ പീടികയില്‍ വീട്ടില്‍ അബ്ദുല്ല മുസ്‌ല്യാര്‍ (64) ആണ് മരിച്ചത്.

Update: 2020-01-02 09:06 GMT

മാനന്തവാടി: സുബഹി നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുനന വയോധികന്‍ ഓട്ടോറിക്ഷയിടിച്ച് മരിച്ചു. തരുവണ നടയ്ക്കല്‍ പീടികയില്‍ വീട്ടില്‍ അബ്ദുല്ല മുസ്‌ല്യാര്‍ (64) ആണ് മരിച്ചത്. നടയ്ക്കല്‍ വളവില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: നജ്മത്, ജാഫര്‍, ജൈബെ, മമ്മൂട്ടി. മരുമക്കള്‍: സുഹൈറ, സുബൈര്‍. 

Tags:    

Similar News