കോഴിക്കോട് വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു

Update: 2021-09-16 04:56 GMT

മാനന്തവാടി: കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു. കുഴിനിലം റോസ് പാര്‍ക്ക് ഉടമ പരേതനായ ആറാട്ടുതറ പുതുവയല്‍ പി വി വിശ്വനാഥന്റെയും, സജിത (മാവേലി സ്റ്റോര്‍, തലപ്പുഴ) യുടെയും ഏക മകന്‍ പി വി അനില്‍ (22) ആണ് മരിച്ചത്. നിലവില്‍ കോഴിക്കോട് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു.

എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫിസിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കോഴിക്കോട് സ്വകാര്യാശുപത്രിയിലെ നടപടിക്രമങ്ങള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    

Similar News