വയനാട്ടില്‍ കാടിന് തീയിട്ടയാള്‍ പിടിയില്‍; കത്തിനശിച്ചത് 10 ഹെക്ടറിലധികം പുല്‍മേട്

Update: 2025-02-18 15:21 GMT
വയനാട്ടില്‍ കാടിന് തീയിട്ടയാള്‍ പിടിയില്‍; കത്തിനശിച്ചത് 10 ഹെക്ടറിലധികം പുല്‍മേട്

വയനാട്: വയനാട്ടിലെ കമ്പമലയ്ക്ക് സമീപം തലപ്പുഴയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷ് ആണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേര്‍ന്ന് ഉച്ചയോടെ വീണ്ടും തീ പടര്‍ന്നു. നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തിങ്കളാഴ്ച കമ്പമലയിലുണ്ടായ തീപിടിത്തത്തില്‍ 10 ഹെക്ടറിലധികം പുല്‍മേട് കത്തിനശിച്ചിരുന്നു. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സും വനം വകുപ്പും ചേര്‍ന്നാണ് തീയണച്ചത്.

കടുവ പ്രശ്നവുമായി ബന്ധപ്പെട്ട ദിവസങ്ങളിലാണ് വനമേഖലയില്‍ തീപിടിത്തമുണ്ടായതെന്ന് ഡിഎഫ്ഒ പറഞ്ഞു. വനത്തിന്റെ ഉള്‍പ്രദേശത്തുള്ള പുല്‍മേട്ടിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഇത് സ്വഭാവികമായി ഉണ്ടായ കാട്ടുതീ അല്ലെന്നും ആരോ കരുതിക്കൂട്ടി തീയിട്ടതാണെന്നും ഡിഎഫ്ഒ വ്യക്തമാക്കി.





Similar News