ലോക്ക് ഡൗണ്‍ ലംഘനം: വയനാട്ടില്‍ പിടിച്ചെടുത്തത് 606 വാഹനങ്ങള്‍

Update: 2020-04-06 14:34 GMT

കല്‍പറ്റ:ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി ഇന്നു വൈകീട്ട് വരെ 51 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നത്തെ പരിശോധനകളില്‍മാനന്തവാടി സ്‌റ്റേഷനില്‍ 7, ബത്തേരി സ്‌റ്റേഷനില്‍ 6, പനമരം, കേണിച്ചിറ സ്‌റ്റേഷനുകളില്‍ 5 കേസുകള്‍ വീതവും, മീനങ്ങാടി, കമ്പളക്കാട് എന്നീ സ്‌റ്റേഷനുകളില്‍ 4 കേസുകള്‍ വീതവും, കല്‍പ്പറ്റ, അമ്പലവയല്‍, വെള്ളമുണ്ട സ്‌റ്റേഷനുകളില്‍ 3 കേസുകള്‍ വീതവും തൊണ്ടര്‍നാട് സ്‌റ്റേഷനില്‍ 2 കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

    നിരോധനം ലംഘിച്ചതിന് ജില്ലയില്‍ ആകെ 1061 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 619 പേര്‍ അറസ്റ്റിലായി. 606 വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് ചീഫ് ആര്‍ ഇളങ്കോ അറിയിച്ചു.




Tags:    

Similar News