കിടങ്ങിലകപ്പെട്ട പുലിയെ മയക്കുവെടി വച്ച് പിടികൂടി

Update: 2019-05-10 11:42 GMT

വയനാട്: വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടങ്ങില്‍ അകപ്പെട്ട പുലിയെ മയക്കുവെടി വച്ച് പിടികൂടി.മുത്തങ്ങ റെയിഞ്ചില്‍പ്പെടുന്ന ചീരാല്‍ കമ്പക്കോടി വനാതിര്‍ത്തിയിലെ ആന പ്രതിരോധ കിടങ്ങിലാണ് പുലി കുടുങ്ങിക്കിടന്നത്. സംഭവമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്ന് രാവിലെ പ്രദേശവാസിയാണ് കരച്ചില്‍ കേട്ട് പുലി കുടുങ്ങിയ വിവരം മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് പിടികൂടി. വയനാടിന്റെ വനാതിര്‍ത്തികളില്‍ അടുത്തിടെയായി പുലി, കടുവ, ആന എന്നിവയുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്.