കല്‍പറ്റയില്‍ എല്‍ഡിഎഫ് പ്രതിഷേധ റാലി ഇന്ന്

വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

Update: 2022-06-29 04:28 GMT

കല്‍പറ്റ: പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് വയനാട് കല്‍പറ്റയില്‍ ഇന്ന് എല്‍ഡിഎഫിന്റെ പ്രതിഷേധ റാലി.വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

റാലിയില്‍ ജില്ലയിലെ പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി നടക്കുന്നത്. കല്‍പറ്റ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.കനത്ത സുരക്ഷ ഒരുക്കുമെന്ന് പോലിസ് അറിയിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ എഡിജിപി മനോജ് എബ്രഹാം വയനാട്ടില്‍ നിന്ന് മടങ്ങി. അന്വേഷണ റിപോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപോര്‍ട്ട്.


Tags:    

Similar News