വയനാട്ടില്‍ ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

Update: 2023-10-21 06:03 GMT

കല്‍പ്പറ്റ: വയനാട്ടില്‍ ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. ചെതലയത്ത് പുത്തന്‍പുരയ്ക്കല്‍ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെയാണ് ഗൃഹനാഥന്‍ ഷാജു വെട്ടികൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സുല്‍ത്താന്‍ ബത്തേരി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.