അനധികൃത മണ്ണെടുപ്പ്: വാഹനം പിടികൂടി

Update: 2022-01-09 11:43 GMT

കല്‍പ്പറ്റ: വില്ലേജ് പരിധിയിലെ പുഴമുടി പ്രദേശത്തുനിന്ന് അനധികൃതമായി അവധി ദിവസത്തില്‍ മണ്ണ് നീക്കം ചെയ്ത ജെസിബി വൈത്തിരി താലൂക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേര്‍ന്ന് പിടികൂടി. വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സെന്‍ ബാബുവിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗമായ എം സി സജീഷ്, വില്ലേജ് ജീവനക്കാരായ ആര്‍ നിഷ, ബാലന്‍ തേരി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. അവധി ദിവസങ്ങളിലും, രാത്രിയിലും അനധികൃത മണ്ണെടുപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News