മാനന്തവാടി ബാര്‍ അസോസിയേഷനിലെ നാല് അഭിഭാഷകര്‍ അങ്കത്തിന്

Update: 2020-11-23 04:31 GMT

മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മാനന്തവാടി ബാര്‍ അസോസിയേഷനിലെ നാല് അഭിഭാഷകര്‍ അങ്കത്തിനിറങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും ഡിസിസി സെക്രട്ടറിയുമായ അഡ്വ. ശ്രീകാന്ത് പട്ടയനാണ്. ജില്ലാ പഞ്ചായത്ത് എടവക ഡിവിഷനില്‍ നിന്നു യുഡിഎഫ് പ്രതിനിധിയായാണ് ശ്രീകാന്ത് മല്‍സരിക്കുന്നത്.

    മാനന്തവാടി നഗരസഭയിലെ 25ാം ഡിവിഷനില്‍ നിന്ന് മുസ് ലിം ലീഗിനു വേണ്ടി മല്‍സരിക്കുന്നത് അഡ്വ. സിന്ധു സെബാസ്റ്റ്യനാണ്. പെരുവക വാര്‍ഡില്‍ നിന്ന് വിജയിച്ച് മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ മാനന്തവാടി നഗരസഭയിലെ പരിയാരം കുന്ന് ഡിവിഷനില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും പോരിനിറങ്ങുന്നുണ്ട്. യുഡിഎഫ് പ്രതിനിധിയായി എടവക ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന അഡ്വ. എല്‍ബി മാത്യു ഇക്കുറി കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധിയായ യുഡിഎഫ് വിമതയായി തോണിച്ചാല്‍ ബ്ലോക്ക് ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. വാദിച്ചുജയിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ടിറങ്ങുമ്പോള്‍ എത്ര പേരെ ജനം അംഗീകരിക്കുമെന്ന് കണ്ടറിയണം.

Four advocates goes to local body election

Tags: