വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്; സ്വകാര്യ ബസ് പിടികൂടി

Update: 2021-11-21 11:38 GMT

കല്‍പ്പറ്റ: വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി ജില്ലയില്‍ സര്‍വീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ബാങ്ക് ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പുതുക്കുകയും എന്നാല്‍ ചെക്കിന്റെ കാലാവധി കഴിഞ്ഞിട്ടും പണമീടാക്കാന്‍ കഴിയാത്തതിനാല്‍ ഇന്‍ഷുറന്‍സ് റദ്ദാക്കപ്പെടുകയും ചെയ്ത സര്‍ട്ടിഫിക്കറ്റുമായാണ് ബസ് സര്‍വീസ് നടത്തിയിരുന്നത്.

വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ഊര്‍ജിത പരിശോധനയിലാണ് കല്‍പറ്റ വടുവഞ്ചാല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL12D 4120 സ്റ്റേജ് ക്യാരേജ് ബസ് പിടികൂടിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി വിനീത്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ rtoe12.mvd@kerala.gov.in എന്ന ഇ-മെയിലിലോ, 9188961290 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തിരമോ പൊതുജനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

Tags:    

Similar News