ഇ-പാഠശാല പദ്ധതി: 100 ടിവികള്‍ നല്‍കും

എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Update: 2020-07-02 11:10 GMT

കല്‍പ്പറ്റ: മണ്ഡലത്തില്‍ നടപ്പാക്കുന്ന ഇ-പാഠശാല പദ്ധതിയുടെ ഭാഗമായി സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 100 ടെലിവിഷന്‍ വാങ്ങി നല്‍കും. മണ്ഡലത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ടെലിവിഷന്‍ ലഭ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ-പാഠശാല പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 279 പൊതു പഠന കേന്ദ്രങ്ങളില്‍ ഇതിനോടകം ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. 

Tags: