കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മരണം: ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനവും ഡ്രൈവറെയും പിടികൂടി

Update: 2020-08-02 09:18 GMT

കല്‍പറ്റ: കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മരണത്തിനിടയാക്കിയ, ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനവും ഡ്രൈവറെയും സുല്‍ത്താന്‍ ബത്തേരി പോലിസ് പിടികൂടി. വാഹനം ഓടിച്ച കുപ്പാടി കടമാന്‍ചിറ ചെട്ട്യാങ്കണ്ടി വീട്ടില്‍ പി കെ ജിനേഷി(39)നെ അറസ്റ്റ് ചെയ്തു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം മുരുക്കുംവയല്‍ കല്ലുക്കുന്നേല്‍ വീട്ടില്‍ കെ ആര്‍ രഞ്ജിത്ത്(30) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരണപ്പെട്ടിരുന്നു. ജൂലൈ 25ന് വൈകീട്ട് ഏഴോടെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നിലെ ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് അപകടം. ബത്തേരി ഡിപ്പോയിലെ കണ്ടക്ടറായ രഞ്ജിത്ത് ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് റോഡ് മുറിച്ചുകടന്ന് പോവുന്നതനിടെയാണ് കാറിടിച്ച് തെറിപ്പിച്ചത്. 

Tags:    

Similar News