വയനാട് ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38

484 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ 334 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38 ആണ്.

Update: 2021-10-07 13:05 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 484 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ 334 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38 ആണ്.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119265 ആയി. 114764 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3705 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3197 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

എടവക 29, മേപ്പാടി 25, മുട്ടില്‍ 24, പടിഞ്ഞാറത്തറ 23, കല്‍പ്പറ്റ, ബത്തേരി 19 വീതം, പനമരം, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 16 വീതം, മുള്ളന്‍കൊല്ലി 15, മാനന്തവാടി, വൈത്തിരി 13 വീതം, വെള്ളമുണ്ട 12, അമ്പലവയല്‍, മൂപ്പൈനാട്, പൂതാടി, പുല്‍പ്പള്ളി, തരിയോട് 11 വീതം, മീനങ്ങാടി 9, കണിയാമ്പറ്റ 8, നെന്‍മേനി 7, കോട്ടത്തറ 6, തൊണ്ടര്‍നാട് 5, നൂല്‍പ്പുഴ 3, തിരുനെല്ലി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ കര്‍ണ്ണാടകയില്‍ നിന്നും വന്ന ഒരു മേപ്പാടി സ്വദേശിക്കും, ഒരു പൂതാടി സ്വദേശിക്കും, തമിഴ്‌നാട്ടില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*484 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 469 പേരുമാണ് രോഗമുക്തരായത്.

*1070 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.10.21) പുതുതായി നിരീക്ഷണത്തിലായത് 1070 പേരാണ്. 1487 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13747 പേര്‍. ഇന്ന് പുതുതായി 43 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1950 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 796127 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 794872 എണ്ണത്തിന്റെ ഫലം ലഭിച്ചു. 675607 പേര്‍ നെഗറ്റീവും 119265 പേര്‍ പോസിറ്റീവുമാണ്.

Tags:    

Similar News